ചരിത്രം കുറിക്കാന്‍ നാസ; ഒപ്പം സുനിതയും

അ​ടു​ത്ത​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന നാ​സ​യു​ടെ ആ​ദ്യ സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ സു​നി​ത വി​ല്യം​സും ച​രി​ത്ര​പ​ര​മാ​യ യാ​ത്ര​ക്ക്​ പു​റ​പ്പെ​ടു​ന്ന ഒ​മ്പ​തു​പേ​രു​ടെ സം​ഘ​ത്തി​ലാ​ണ്​ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യാ​യ സു​നി​ത​ക്ക്​ ഇ​ടം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ദ ​ബോ​യി​ങ്​ ക​മ്പ​നി​യും സ്​​പേ​​സ്​ എ​ക്​​സും ചേ​ർ​ന്ന്​ നി​ർ​മി​ച്ച ബ​ഹി​രാ​കാ​ശ വാ​ഹ​ന​ങ്ങ​ളി​ലു​ള്ള യാ​ത്ര​ക്ക്​ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​​െൻറ നി​ർ​മാ​ണ​ത്തി​ലും രൂ​പ​ക​ൽ​പ​ന​യി​ലും നാ​സ​യാ​ണ്​ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്. സ്വ​കാ​ര്യ ബ​ഹി​രാ​കാ​ശ​യാ​ത്ര​ക​ൾ​ക്ക്​ തു​ട​ക്കം കു​റി​ക്കു​ന്ന​തോ​ടെ രാ​ഷ്​​ട്ര​ങ്ങ​ളു​ടെ പി​ന്തു​ണ​യി​ല്ലാ​തെ​യും ഇ​ത്ത​രം ഗ​വേ​ഷ​ണ​ങ്ങ​ൾ​ സാ​ധ്യ​മാ​കും. ‘ലോ​ഞ്ച്​ അ​മേ​രി​ക്ക’ എ​ന്നു​പേ​രി​ട്ട ദൗ​ത്യ​ത്തി​​െൻറ പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ നാ​സ ന​ട​ത്തി​യ​ത്. 2011ൽ ​ന​ട​ന്ന ദൗ​ത്യ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ആ​ദ്യ​ ബഹിരാകാശയാ​ത്ര ആ​രം​ഭി​ക്കു​ക അ​മേ​രി​ക്ക​യി​ൽ​നി​ന്നാ​യി​രി​ക്കും.2019​െൻ​റ തു​ട​ക്ക​ത്തി​ലാ​വും സം​ഘം യാ​ത്ര​തി​രി​ക്കു​ക.52കാ​രി​യാ​യ സു​നി​ത വി​ല്യം​സ്​ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി 321ദി​വ​സം ബ​ഹി​രാ​കാ​ശ​ത്ത്​ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2012ലാ​ണ്​ അ​വ​സാ​ന ദൗ​ത്യം ക​ഴി​ഞ്ഞ്​ ഇ​വ​ർ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​ര​നാ​യ ദീ​പ​ക്​ പാ​ണ്ഡെ​യു​ടെ മ​ക​ളാ​യ സു​നി​ത ജ​നി​ച്ച​തും വ​ള​ർ​ന്ന​തു​മെ​ല്ലാം യു.​എ​സി​ലാ​ണ്. ഒ​മ്പ​തു പേ​ര​ട​ങ്ങു​ന്ന ദൗ​ത്യം പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പാ​യി ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്​ നാ​ലു​പേ​രെ അ​യ​ക്കും.