ഗര്‍ഭസ്ഥശിശുവായ പാമ്പിന്റെ ഫോസില്‍

105 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഫോസില്‍ കണ്ടെത്തി 105 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ള ഗര്‍ഭസ്ഥശിശുവായ പാമ്പിന്റെ ഫോസില്‍ കണ്ടെത്തി.ഇന്ന് കാണുന്ന പാമ്പുകളുടെ പരിണാമം സംബന്ധിച്ച ധാരണകള്‍ മാറ്റിമറിക്കുന്നതാണ് ഈ കണ്ടുപിടുത്തം. മ്യാന്‍മറില്‍ നിന്ന് കണ്ടെത്തിയ ഈ ഫോസിലിന് ഓസ്ട്രേലിയ, അര്‍ജന്റീന, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ പാമ്പുകളുമായി ബന്ധമുണ്ടെന്നാണ് ഫോസിലില്‍ പഠനം നടത്തുന്ന ആല്‍ബര്‍ട്ടാ സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നിഗമനം.ആമ്പര്‍ എന്നു പേരുള്ള സുതാര്യമായ സ്വര്‍ണ്ണ നിറമുള്ള മരക്കറയ്ക്കുള്ളിലാണ് ഈ പാമ്പിന്‍ കുഞ്ഞിന്റെ ഫോസില്‍ കണ്ടെത്തിയത്.പാമ്പിന്‍ കുഞ്ഞിനൊപ്പം തന്നെ വണ്ടുകളും പ്രാണികളുമെല്ലാം ഈ ആമ്പറിനുള്ളില്‍ അകപ്പെട്ടിരുന്നു. ഗോണ്ട്വാനന്‍ സ്നേക് എന്ന് വിളിക്കുന്ന ആദിമകാലത്തെ പാമ്പുകള്‍ ഭൂഖണ്ഡങ്ങളിലൂടെ സഞ്ചരിക്കുന്നതിനൊപ്പം 18കോടി വര്‍ഷങ്ങള്‍ക്ക് മുന്പ് കുടിയേറ്റം ആരംഭിച്ചതെന്നാണ് പുതിയ ഫോസിലിന്റെ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്.ഓസട്രേലിയ , ചൈന, യു.എസ് എന്നിവടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായാണ് ഈ പാമ്പിന്‍ ഫോസിലിനെക്കുറിച്ച് പഠനം നടത്തിയത്.