ജനവാസമില്ലാത്ത ഡെവണ്‍ ദ്വീപ്

ജനവാസമില്ലാത്ത ഡെവണ്‍ ദ്വീപ് വലിപ്പത്തില്‍ ഇരുപത്തിയെഴാമത്തെ സ്ഥാനമാണ് ഇതിനുള്ളത് ഭൂമിയിലെ ജനവാസമില്ലാത്ത ഏറ്റവും വലിയ ദ്വീപാണ് ഡെവണ്‍ ദ്വീപ് . ആര്‍ട്ടിക് വൃത്തത്തില്‍ കാനഡയ്ക്കും ഗ്രീന്‍ലാന്‍ഡിനും ഇടയിലാണ് ഇതിന്‍റെ സ്ഥാനം . രോമാവൃതമായ ശരീരത്തോട് കൂടിയ മസ്ക്വാക്സ് ആണ് ഇവിടെയുള്ള പ്രധാന സസ്തനി . ദ്വീപിനു നടുവിലുള്ള ഒരു വന്‍ഗര്‍ത്തമാണ് ഡെവോണ്‍ ദ്വീപിനെ ഭൂമിയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യസ്തനാക്കുന്നത് .ഈ വന്‍ കുഴിക്ക് 23 km വ്യാസമുണ്ട്‌ . 39 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇത് രൂപപ്പെട്ടത് എന്ന് കരുതുന്നു.ഹിമയുഗത്തിന് ശേഷം മഞ്ഞുരുകിയപ്പോള്‍ ഈ കുഴിയില്‍ ജലം നിറഞ്ഞ് ഇതൊരു വന്‍ തടാകമായി മാറി.കാലക്രമേണ വെള്ളം മുഴുവനും വറ്റിത്തീര്‍ന്നപ്പോള്‍ ഇതിനകത്ത് മറ്റൊരു ജൈവവ്യവസ്ഥ രൂപപ്പെട്ടു . അത് ഭൂമിയിലെ മറ്റെല്ലാ സ്ഥലങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു . പണ്ടെങ്ങോ ജലം ഒഴുകി നടന്നിരുന്നു എന്നും പിന്നീട് വറ്റി വരണ്ടു എന്നും ഗവേഷകര്‍ വിശ്വസിക്കുന്ന ചൊവ്വ ഗ്രഹത്തോടാണ് ഈ ഗര്‍ത്തത്തിന് കൂടുതല്‍ സാമ്യം.