എണ്ണ മലിനീകരണം...പോംവഴി റെഡി 

എണ്ണ മലിനീകരണം ഉണ്ടാക്കുന്ന പ്രതിസന്ധിക്ക് ചിലവു കുറഞ്ഞതും പ്രകൃതി സൗഹൃദവുമായ പ്രതിവിധിയുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍.തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ( ഐസര്‍) ലെ ശാസ്ത്രജ്ഞരാണ് പുതിയ മാര്‍ഗം വികസിപ്പിച്ചെടുത്തത്. ജലോപരിതലത്തില്‍ പടര്‍ന്നു കിടക്കുന്ന എണ്ണയുടെ പാളിയെ സ്വാംശീകരിച്ച് ഖരാവസ്തയിലെക്ക് മാറ്റാന്‍ സാധിക്കുന്ന വിദ്യയാണ് ശാസത്രജ്ഞര്‍ വികസിപ്പിച്ചത്.ഐസറിലെ ശാസ്ത്രജ്ഞരായ കാനാ എം സുരേശന്‍, അണ്ണാമലൈ പ്രതീപ് എന്നിവരാണ് ഇത് വികസിപ്പിച്ചെടുത്തത്‌.