കരളെടുത്ത് തിന്നും മനുഷ്യമൃഗം....!!

ഫ്രാന്‍സിലെ ഒരു വിശിഷ്ടഭക്ഷണവിഭവമാണ് ഫുവാഗ്രാ (Foie gras) താറാവിന്റെയോ വാത്തിന്റെയോ കരള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണമാണ് ഇത്. താറാവുകളെയാണ് ഇതിനായി 90 ശതമാനത്തിലേറെയും ഉപയോഗിക്കുന്നത്. വന്ധ്യതയുള്ള സങ്കരയിനാമായ മുളാഡ് എന്നയിനം താറാവിനെയാണ് ഇതിനായി പ്രധാനമായും ഉപോയോഗിക്കുന്നത്. ആണിനാണ് ഭാരക്കൂടുതല്‍ എന്നതിനാല്‍ മുട്ടവിരിഞ്ഞുവരുന്നവയില്‍ പെണ്ണിനങ്ങളെ ജീവനോടെതന്നെ നേരേ അരവുയന്ത്രത്തിലേക്ക് വിടുന്നു. ഏതാണ്ട് 4 കോടി കുഞ്ഞുങ്ങളെയാണ് ഇങ്ങനെ കൊല്ലുന്നത്. അവ പൊടിച്ച് അരച്ച് പൂച്ചഭക്ഷണമായും വളമായും ഉപയോഗിക്കുന്നു.