നവകേരള സൃഷ്ടിക്കായി കേരത്തിന് സഹായപ്രവാഹം

നവകേരള സൃഷ്ടിക്കായി കേരത്തിന് സഹായപ്രവാഹം കേരളത്തിന്‌ കൈതാങ്ങായി 1000കോടി കവിഞ്ഞു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു.പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ആയിരം കോടി കവിഞ്ഞു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്. ട്രഷറികള്‍ വഴിയടച്ച സംഭവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തില്‍ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്. 4.16 ലക്ഷം പേര്‍ ഇതുവരെ ഓണ്‍ലെെന്‍ വഴി പണം അടച്ചിട്ടുണ്ട്. ഇലക്‌ട്രോണിക്‌സ് പേയ്മെന്റിലൂടെ 145.17 കോടി, യു.പി.ഐ/ക്യു.ആര്‍/വി.പി.എ വഴി 46.04 കോടി, പണം/ചെക്ക്/ആര്‍.ടി.ജി.എസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്