അഞ്ച് കിലോ അരി സൗജന്യമായി വിതരണം ചെയ്യും

പ്രളയബാധിത പ്രദേശങ്ങളില്‍ കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി സൗജന്യമായി വിതരണം ചെയ്യാന്‍ സംസ്ഥാന ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. നേരത്തെ വിതരണം ചെയ്ത അരിക്ക് പുറമേയാണിത്. മുന്‍ഗണനാ വിഭാഗത്തിനും ഇതരവിഭാഗത്തിനും താലൂക്ക് അടിസ്ഥാനത്തില്‍ അരി നല്‍കും.സൗജന്യമാണോയെന്ന് വ്യക്തമാകാതെ കേന്ദ്രം നല്‍കിയ അരിയില്‍ നിന്നാണ് ഈ മാസവും അരി വിതരണം ചെയ്യുന്നത്.89,549 മെട്രിക് ടണ്‍ അരിയാണ് കേന്ദ്രസര്‍ക്കാര്‍ അധികമായി അനുവദിച്ചത്. പ്രളയത്തെ തുടര്‍ന്ന് ഒരു ലക്ഷം ടണ്‍ അരി കേന്ദ്ര ഭക്ഷ്യവകുപ്പിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് 89,549 ടണ്‍ അനുവദിച്ചത്. എന്നാല്‍ അരിവിലയും ഗതാഗത ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് കേന്ദ്രഭക്ഷ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു .