ഓടുന്ന ട്രെയിനില്‍ ചാടികയറുന്നത് കുറ്റകരം

ഓടുന്ന ട്രെയിനില്‍ ചാടികയറുന്നത് കുറ്റകരം അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കില്ല ഓടുന്ന ട്രെയിനില്‍ ചാടിക്കയറുന്നത് കുറ്റകരമാണെന്നു ഗുജറാത്ത് ഹൈക്കോടതി.ഓടുന്ന ട്രെയിനില്‍ കയറുക മൂലം കാല്‍ നഷ്ടപ്പെട്ടയാള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്നും ഗുജറാത്ത് ഹൈക്കോടതി വിധിച്ചു. പൊതുമരാമത്ത് വകുപ്പിലെ ശുചീകരണ ജീവനക്കാരനായ പ്രവീണ്‍ഭായ് വഗേലയുടെ കേസിലാണ് കോടതി വിധി.2014 മേയ് 27ന് വഡോദര ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ഓടിക്കയറാന്‍ ശ്രമിക്കവേയാണ് താഴെ വീണ് കാല്‍ നഷ്ടപ്പെട്ടത്. കാലുപുര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു ലോക്കല്‍ ട്രെയിനില്‍ മാഹേംദാബാദിലേക്കു പോകവേ, കങ്കാരിയ യാര്‍ഡിനടുത്ത് ട്രെയിന്‍ നിര്‍ത്തി. തൊട്ടടുത്തുകൂടി ഇന്റര്‍സിറ്റി എക്സ്പ്രസ് പതുക്കെ പോകുന്നതു കണ്ട്, ലോക്കല്‍ ട്രെയിനില്‍ നിന്നിറങ്ങി എക്സ്പ്രസില്‍ കയറാന്‍ ശ്രമിക്കവെയായിരുന്നു അപകടം. ഇക്കാര്യത്തില്‍ റെയില്‍വേയെ കുറ്റപ്പെടുത്താനാവില്ലെന്നും അപകടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും ജസ്റ്റിസ് ജെ.ബി.പര്‍ദിവാല ചൂണ്ടിക്കാട്ടി.