അസുഖം മാറ്റാന്‍  സുജോക് തെറാപ്പി

തെക്കേ ഇന്ത്യയില്‍ കര്‍ണാടക,ആന്ധ്രാപ്രദേശ്,തമിഴ്നാട് എന്നിവിടങ്ങളില്‍ ഈ ചികിത്സാരീതിക്ക് പ്രചാരമുണ്ട് നിമിഷങ്ങള്‍ കൊണ്ട് രോഗശമനം തരുന്ന ഒരു ചികിത്സ ഉണ്ട് “സുജോക് തെറാപ്പി’ മുപ്പതു വര്‍ഷം മുമ്പ് കൊറിയയിലെ പാര്‍ക്ക് ജെ.വ്യൂ. എന്ന് പേരുള്ള ഒരു പ്രൊഫസര്‍ അതുവരെ ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു ശരീര രഹസ്യം മനസ്സിലാക്കി.മനുഷ്യരുടെ കൈകളിലും കാലുകളിലും ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സാമ്യമുണ്ടെന്നായിരുന്നു അത്.കൂടുതല്‍ പരീക്ഷിച്ച്, ആ സാമ്യമുള്ള കൈകാലുകളിലെ മൈക്രോ പോയന്‍റുകളില്‍ ചില പൊടിവിദ്യകള്‍ ചെയ്ത് ഏത് രോഗങ്ങളെയും മാറ്റിയെടുക്കാന്‍ കഴിയുമെന്ന് ആ ഗവേഷകന്‍ കണ്ടെത്തി.ഇതാണ് സുജോക് തെറാപ്പി.സുജോക് എന്ന വാക്ക് കൊറിയന്‍ ഭാഷയിലെ രണ്ട് പദങ്ങളാണ്. സു എന്നാല്‍ കൈ, ജോക് എന്നാല്‍ കാല്‍. ഈ പദ്ധതി അനുസരിച്ച് കൈകളിലെ ചെറുവിരലും ചൂണ്ടാണി വിരലും കൈകളാണ്. മോതിര വിരലും നടുവിരലും കാലുകളാണ്. തള്ളവിരല്‍ കഴുത്തും തലയും. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ സ്വീകരിച്ചു കഴിഞ്ഞ ആ പദ്ധതി ഇന്ന് ലോകമെന്പാടും പ്രസിദ്ധിയാര്‍ജ്ജിച്ചിരിക്കുന്നു വിരലുകളിലുള്ള മൈക്രോ പോയന്‍റുകളില്‍ ഉലുവ വെച്ച് കെട്ടിയും വളരെ ചെറിയ കാന്തങ്ങള്‍ വെച്ച് പേപ്പര്‍ ടേപ്പ് ചുറ്റി വെച്ചുമാണ് ചികിത്സ നടത്തുന്നത്.മനുഷ്യന്‍റെ എല്ലാ അവയവങ്ങളുമായും ബന്ധപ്പെട്ട ബിന്ദുക്കള്‍ അവന്‍റെ കൈകളിലും കാലുകളിലുമായി സംവിധാനിച്ചിരിക്കുന്നു. രോഗങ്ങളുമായി ബന്ധപ്പെട്ട കൈകാലുകളിലെ ബിന്ദുക്കള്‍(Pain Points) കണ്ട് പിടിച്ച് അവിടെ ചികിത്സ നല്‍കുമ്പോള്‍‍ ഒരു റിമോട്ട് കണ്ട്രോള്‍ എപ്രകാരം ടി.വി നിയന്ത്രിക്കുന്നുവോ അപ്രകാരം ബന്ധപ്പെട്ട അസുഖവും സുഖപ്പെടുത്തുന്നു. തെക്കേ ഇന്ത്യയില്‍ കര്‍ണാടക,ആന്ധ്രാപ്രദേശ്,തമിഴ്നാട് എന്നിവിടങ്ങളില്‍ ഈ ചികിത്സാരീതിക്ക് സാമാന്യം നല്ല പ്രചാരമുണ്ട്. എന്നാല്‍ കേരളത്തില്‍ 10 വര്‍ഷത്തോളമായി പലരും വിജയകരമായി ഈ ചികിത്സ ചെയ്യുന്നുണ്ടെങ്കിലും ഇപ്പോഴും സാമാന്യ ജനങ്ങള്‍ ഈ ചികിത്സാ രീതിയെക്കുറിച്ച് അജ്ഞരാണ്.