ഗങ്‌നം സ്റ്റൈല്‍....ഇത് എപ്പോഴും ഫാഷനാണ്!!!

ഈ വാക്കിന്റെ യഥാര്‍ഥ അര്‍ത്ഥം 'വരയുള്ളത്' ( stripped) എന്നാണ്. സെലിബ്രിറ്റികളും സ്ട്രീറ്റ് സ്റ്റൈലിസ്റ്റുകളും എല്ലാം ഈ ഡിസൈനിന്റെ കടുത്ത ആരാധകരായി മാറിയിരിക്കുന്നു.എല്ലാവര്‍ക്കും ചേരുന്നതും വളരെ എളുപ്പം ധരിക്കാവുന്നതുമായ പ്രിന്റ് ആണിത്. ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ ഇതിനെ മാറ്റിയെടുക്കാം. വസ്ത്രങ്ങളില്‍ വലിയ പ്രിന്റുകള്‍ ഇഷ്ടമില്ലാത്തവര്‍ക്കു കൂടി ഉപയോഗിക്കന്‍ പറ്റിയ പ്രിന്റ് ആണിത്. ഇതിലെ ചതുരങ്ങളുടെ വലിപ്പമനുസരിച്ച് 'ഗിങ്ങം സ്റ്റൈല്‍' വസ്ത്രങ്ങളെ ഫോര്‍മല്‍ ആയോ കാഷ്വല്‍ ആയോ ധരിക്കാം.