ലാലേട്ടനും ആദ്യമായി ‘ട്രോളി’; ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എലിപ്പനി ബോധവത്കരണത്തിനായി നടൻ മോഹൻലാലിന്റെ വേറിട്ട പ്രചാരണം.സ്വന്ധം ഫേസ്ബുക് പേജിൽ ട്രോൾ പോസ്റ്റ് ചെയ്താണ് നടൻ രംഗത്തെത്തിയത്.ഇതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് വൈറലായി എലിപ്പനി ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തിറക്കിയ ട്രോളുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ആ ട്രോൾ പ്രചാരണത്തിൽ ഇപ്പോൾ നടൻ മോഹൻലാലും പങ്കാളിയായിരിക്കുകയാണ്.തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസ് തയാറാക്കിയ ട്രോൾ മോഹൻലാൽ സ്വന്തം ഫെയ്സ്ബുക് പേജിൽ ഷെയർ ചെയ്തു. ഇതാദ്യമായാണു മോഹൻലാൽ ഫെസ്ബുക്കിലൂടെ ഒരു ട്രോൾ ഷെയർ ചെയ്യുന്നത്.വന്ദനം സിനിമയിൽ മോഹൻലാൽ നായികയോടു പറയുന്ന പ്രശസ്തമായ പ്രണയരംഗത്തിലെ എങ്കിൽ എന്നോടു പറ ഐ ലവ്യൂന്ന്. എന്ന ഡയലോഗ് ഉപയോഗിച്ച് എലിപ്പനി ബോധവത്കരണത്തിനായി ഒരുക്കിയ ട്രോളാണു ഷെയർ ചെയ്തത്.ആയിരക്കണക്കിന് ആരാധകരാണു മോഹൻലാലിന്റെ ഫെയ്സ്ബുക് പേജിലൂടെ പിആർഡിയുടെ ബോധവത്കരണ ട്രോൾ ഷെയർ ചെയ്യുന്നത്.