ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്- പഠന ജോലി സാധ്യതകള്‍

മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രയോഗിക്കാനുമെല്ലാം യന്ത്രങ്ങള്‍ക്ക് കഴിവു നല്‍കുന്ന കംപ്യൂട്ടര്‍ ശാസ്ത്ര ശാഖയാണ് നിര്‍മിതബുദ്ധി കംപ്യൂട്ടര്‍ സയന്‍സ് രംഗത്ത് ഇന്ന് ഏറെ പ്രചാരമുള്ള മേഖലയാണ് നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എ.ഐ.) ഉം മെഷീന്‍ ലേണിങ്ങും.വിവര സാങ്കേതിക ലോകത്ത് സൃഷ്ടിക്കപ്പെടുന്ന വിവരങ്ങളില്‍നിന്ന് കംപ്യൂട്ടര്‍ ഉപകരണങ്ങളെ പഠിക്കാന്‍ സഹായിക്കുന്ന കംപ്യൂട്ടര്‍ സയന്‍സ് വിഭാഗമാണ് മെഷീന്‍ ലേണിങ്. ഇങ്ങനെ പഠിച്ചെടുക്കുന്ന വിവരങ്ങളുപയോഗിച്ച്‌ മനുഷ്യനെപ്പോലെ അല്ലെങ്കില്‍ അതിനെക്കാള്‍ ഏറെ മുന്നില്‍ ചിന്തിക്കാനും വിശകലംചെയ്യാനും പ്രയോഗിക്കാനുമെല്ലാം യന്ത്രങ്ങള്‍ക്ക് കഴിവു നല്‍കുന്ന കംപ്യൂട്ടര്‍ ശാസ്ത്ര ശാഖയാണ് നിര്‍മിതബുദ്ധി. എന്‍ജിനീയറിങ്, ശാസ്ത്രമേഖലകളിലും ഐ.ടി, ബാങ്കിങ്, ഫിനാന്‍ഷല്‍ സര്‍വീസ്, ഇന്‍ഷുറന്‍സ്, ടെലികോം, വിദ്യാഭ്യാസം, കല, ആരോഗ്യം, പ്രതിരോധം തുടങ്ങി നിരവധിയിടങ്ങളിലും അവസരമുണ്ട്. കംപ്യൂട്ടര്‍ സയന്‍സ് പശ്ചാത്തലമുള്ളവര്‍ക്ക് പഠിക്കാന്‍ കൂടുതല്‍ എളുപ്പമാണെങ്കിലും എഞ്ചിനീറിംഗ് രംഗത്തുള്ളവർക്കും പരിശീലനം നേടാൻ സാധിക്കും.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ് പോലുള്ള വിഷയങ്ങളില്‍ ബിരുദ കോഴ്സുകള്‍ കുറവാണെങ്കിലും പി.ജി. ഡിപ്ലോമ കോഴ്സുകളുണ്ട്.തിരുവനന്തപുരത്ത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് (ഐ.ഐ.ഐ.ടി.എം.) ൽ പരിശീലനം നല്‍കുന്നുണ്ട്. കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ (നിലീറ്റ്) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബിഗ്ഡേറ്റ അനാലിസിസ് പോലുള്ള പി.ജി. ഡിപ്ലോമ കോഴ്സുണ്ട്. എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത.കംപ്യൂട്ടര്‍ സയന്‍സിന് കീഴില്‍ വരുന്നതാണെങ്കിലും താത്പര്യമുള്ളവർക്ക് മികച്ച പരിശീലനത്തിലൂടെ കഴിവ് തെളിയിക്കാം .