സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ നേരത്തെ നടത്താന്‍ തീരുമാനം

സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ നേരത്തെ നടത്താന്‍ തീരുമാനം പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് തീരുമാനം ഈ അധ്യായന വര്‍ഷത്തെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ നേരത്തെ നടത്താന്‍ തീരുമാനം. പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കാനാണ് തീരുമാനം. സമ്പൂര്‍ണ പരീക്ഷാക്രമം അടുത്തയാഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പരീക്ഷ നേരത്തെയാക്കിയത്. സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ കോളെജ് പ്രവേശനത്തിന് കാലതാമസം നേരിടുന്ന സാഹചര്യം കണക്കിലെടുത്ത് 2018 ജുലൈ 11നാണ് ഡല്‍ഹി ഹൈക്കോടതി പരീക്ഷ നേരത്തെയാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക ഉത്തരവിറക്കിയത്. കോടതി ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡിനും ഡല്‍ഹി യൂണിവേഴ്‌സിറ്റിക്കും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ നിര്‍ദേശം നല്‍കിയിരുന്നു. 40ഓളം വൊക്കേഷണല്‍ സബ്ജക്റ്റുകള്‍ക്കു പുറമെ റ്റൈപ്പോഗ്രാഫി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വെബ് ആപ്ലിക്കേഷന്‍, ഗ്രാഫിക്‌സ്, ഓഫീസ് കമ്മ്യൂണിക്കേഷന്‍ എന്നി വിഷയങ്ങളിലും പരീക്ഷകള്‍ ഫെബ്രുവരിയില്‍ നടക്കും.