ലോകബാങ്ക് സംഘം ചൊവ്വാഴ്‌ച കേരളത്തിലെത്തും

സെപ്റ്റംബര്‍ 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താൻ ലോകബാങ്ക് സംഘം ചൊവ്വാഴ്‌ച കേരളത്തിലെത്തും. സെപ്റ്റംബര്‍ 22 വരെ സംഘം കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തും. എഡിബിയുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ടാവും.ഇരുപതഗ സംഘമാണ് കേരളത്തില്‍ എത്തുന്നത്. എട്ടു വിഭാഗങ്ങളായി തിരിഞ്ഞാണ് ഇവര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുക. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും സംഘം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുക. 5000 കോടി രൂപയുടെ ദീര്‍ഘകാല തിരിച്ചടയ്ക്കല്‍ വ്യവസ്ഥയുള്ള വായ്പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്.പ്രളയത്തില്‍ നശിച്ച റോഡ്, പാലം എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കിയാണിത്. ആകെ 20000 കോടി രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതിന്റെ നാലില്‍ ഒന്ന് ലോകബാങ്കില്‍നിന്ന് ലഭിക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.