കാറില്‍ വെള്ളം കയറിയാല്‍ സ്റ്റാര്‍ട്ട് ചെയ്യരുത് ;ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും

കാറില്‍ വെള്ളം കയറിയാല്‍ സ്റ്റാര്‍ട്ട് ചെയ്യരുത് ;ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും വാഹനത്തില്‍ വെള്ളം കയറിയാല്‍ സ്റ്റാര്‍ട്ട് ആക്കരുത്;ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും മഴയില്‍ വാഹനത്തില്‍ വെള്ളം കയറിയാലും അത് ഷോറൂമില്‍ എത്തിച്ചാല്‍ വീണ്ടും ഉപയോഗിക്കാവുന്ന തരത്തില്‍ ആക്കാന്‍ സാധിക്കും. പക്ഷെ, ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കണമെങ്ങില്‍ വാഹനം സ്റ്റാര്‍ട്ട് ആക്കാതെ ഇരിക്കണം.വെള്ളം കയറിയെന്ന് ബോധ്യപ്പെട്ടാല്‍ ഒരു കാരണവശാലം വാഹനം സ്റ്റാര്‍ട്ട്ചെയ്യരുത്. ഇഗ്നീഷന്‍ പോലും ഓണ്‍ ആക്കാതിരിക്കുന്നതാണ് നല്ലത് . വാഹനം സ്റ്റാര്‍ട്ട് ചെയ്യാതെ ഷോറൂമില്‍ എത്തിച്ചാല്‍ മാത്രമെ ഇന്‍ഷുറന്‍സ് കവറേജ് പോലും ലഭിക്കുകയുള്ളു. വെള്ളം കയറിയ വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ ഇന്‍ഷുറന്‍സ് ക്ലെയിം നഷ്ടമാകും.ഇനി വാഹനം കെട്ടിവലിച്ചുകൊണ്ട് പോകുകയാണെങ്ങില്‍ അതിലും ശ്രധിക്കണ്ടതായ ചില കാര്യങ്ങളുണ്ട്. മുന്‍പത്തെ വീലുകള്‍ നിലത്ത് ഉരുളുന്ന തരത്തില്‍ കെട്ടിവലിച്ചു കൊണ്ടുപോയാലും കേടുപാടുകള്‍ക്ക് സാധ്യത കൂടുതാലാണ്. ഏറ്റവും സെയിഫായി വാഹനം കൊണ്ടു പോകാന്‍ സാധിക്കുന്നത് കാര്‍ ടവ്വിങ് വെഹിക്കിള്‍സില്‍ വാഹനം കയറ്റിക്കൊണ്ട് പോകുന്നതാണ്. സര്‍വീസ് സെന്ററില്‍ എത്തിയാല്‍ വാഹനത്തിന്റെ എന്‍ജിന്‍ ഓയില്‍, ഓയില്‍ ഫില്‍റ്റര്‍ എന്നിവ മാറുകയും ഇന്ധനം ഊറ്റിക്കളഞ്ഞ് പുതിയത് നിറയ്ക്കുകയും ചെയ്യണം.കാറിന്റെ നമ്പര്‍ പ്ലേറ്റ് തെളിയുന്ന രീതിയിൽ വെള്ളം ഇറങ്ങി പോകുന്നതിനു മുമ്പേ വെള്ളക്കെട്ടിൽ കാര്‍ നിൽക്കുന്ന ഫോട്ടോ എടുത്തു ഇന്‍ഷുറന്‍സ് കമ്പനിയിൽ കാണിച്ചാൽ ടോട്ടല്‍ ലോസ് ക്ലെയിം പാസ്സ് ആകും.എഞ്ചിന്‍ പ്രൊട്ടക്ട് ഇല്ലാത്ത ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് പോളിസി ഉള്ളവർക്കും നാച്ചുറല്‍ കലാമിറ്റി കവറേജുണ്ട്.