ചിന്തകളെയും പെരുമാറ്റത്തെയും ബാധിക്കുന്ന സ്‌കീസോഫ്രീനിയ


ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ് സ്‌കീസോഫ്രീനിയ . അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന അവസ്ഥ. സ്‌കീസോഫ്രീനിയ വളരെ സങ്കീര്‍ണ്ണമായ ഒരു രോഗമാണ്. ഇതിന്റെ ലക്ഷണങ്ങളെ പോസിറ്റീവ് എന്നും നെഗറ്റീവ് എന്നും രണ്ടായി തരം തിരിക്കാം. ഒരുവശത്ത് ആക്രോശവും പരാക്രമവുമായി കൂടെയുള്ളവരെ വിറളി പിടിപ്പിക്കുന്നവര്‍, മറ്റൊരു ഭാഗത്ത് ആരോടും ഒന്നും സംസാരിക്കാതെ ശാന്തനായി ഒതുങ്ങിക്കൂടുന്നവര്‍. രണ്ടും ഒരേ രോഗത്തിന്റെ രണ്ട് മുഖങ്ങളാണ്. സ്‌കീസോഫ്രീനിയ എന്ന ഉന്മാദരോഗത്തിന്റെ രണ്ട് വ്യത്യസ്ത ഭാവങ്ങള്‍. ഒന്നോ രണ്ടോ മുഖങ്ങളല്ല, ഒരായിരം മുഖങ്ങളും സ്വഭാവവുമുള്ള ഉന്മാദാവസ്ഥയാണ് സ്കീസോഫ്രീനിയ. യാതൊരു വിശദീകരണങ്ങള്‍ക്കും തിരുത്താന്‍ പറ്റാത്തവിധത്തിലുള്ള വിചിത്രമായ ആശയങ്ങള്‍, അവിശ്വാസങ്ങള്‍, സംശയസ്വഭാവം എന്നിവ രോഗത്തിൻറെ ലക്ഷണങ്ങളാണ് .എന്റെ വിചാരങ്ങളെ മറ്റുള്ളവര്‍ മനസ്സിലാക്കുന്നു എന്നുള്ള തോന്നല്‍.മറ്റുള്ളവര്‍ക്ക് കേള്‍ക്കുവാന്‍ കഴിയാത്ത സാങ്കല്‍പിക ശബ്ദങ്ങള്‍ കേള്‍ക്കുക.ഭയം തോന്നല്‍.ബന്ധമില്ലാത്ത, അര്‍ത്ഥമില്ലാത്ത സംസാരം, വിചിത്ര പ്രതികരണങ്ങളും ഭാവങ്ങളും.സാങ്കല്‍പിക വ്യക്തികളുമായി സംസാരിക്കല്‍, പെട്ടന്ന് ദേഷ്യം, പെട്ടന്ന് അക്രമാസക്തരാകുക.സാമൂഹികവും വൈകാരികവുമായ ഒഴിഞ്ഞുമാറല്‍, ദിവസങ്ങളോളം വിട്ടു അലഞ്ഞ് തിരിയല്‍ അല്ലെങ്കില്‍ ദിവസങ്ങളോളം വീട്ടില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാതിരിക്കുക.കാരണമില്ലാതെ ചിരിക്കുക.കണ്ണാടിയില്‍ നോക്കി ഗോഷ്ടി കാണിക്കുക.അനുയോജ്യമല്ലാത്ത വികാരപ്രവര്‍ത്തനങ്ങള്‍.അനുയോജ്യമല്ലാത്ത വികാരപ്രവര്‍ത്തനങ്ങള്‍.ആത്മഹത്യ പ്രവണത.ജോലിയിലെ ഏകാഗ്രത കുറഞ്ഞുപോകല്‍, ജോലിയില്‍ തെറ്റുവരുത്തുക, ജോലിക്ക് ഹാജരാവാതിരിക്കുക, നിരുത്തരവാദിത്തം കാണിക്കുക.ഇടയ്ക്കിടെ ജോലിമാറുക, ജോലി രാജിവയ്ക്കുക.വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു, അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍.വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തുന്നു, അല്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ തുടങ്ങിയവ സ്‌കീസോഫ്രീനിയയുടെ നെഗറ്റീവ് ലക്ഷണങ്ങളാണ്.
ഇത് കൂടാതെ നിര്‍വികാരത, പിന്‍വാങ്ങല്‍ മനോഭാവം, അര്‍ത്ഥശൂന്യമായ സംസാരം, ഉള്‍വലിയുവാനുള്ള പ്രവണത, ദൈനംദിനചര്യകളില്‍ നിഷ്ഠയില്ലായ്മ, ഒറ്റയ്ക്ക് ഒരു ലോകത്തിലും ചിന്തയിലും ഒതുങ്ങിക്കൂടല്‍ തുടങ്ങിയ ലക്ഷണങ്ങളെ നെഗറ്റീവ് ലക്ഷണങ്ങളായി വൈദ്യമേഖല കണക്കാക്കുന്നില്ല.മസ്തിഷ്‌കത്തിലെ ജീവരാസ വ്യവസ്ഥകളുടെ അസന്തുലിതാവസ്ഥ, പ്രത്യേകിച്ച് നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപോമിന്‍ എന്ന രാസപദാര്‍ത്ഥത്തിന്റെ അളവ് കൂടുന്നതാണ് സ്‌കീസോഫ്രീനിയയുടെ അടിസ്ഥാന കാരണം. ഇതിനു പുറമേ കുടുംബ ചരിത്രം, പാരമ്പര്യ ഘടകങ്ങള്‍, ന്യൂറോണ്‍ തകരാറുകള്‍ എന്നിവയും ഈ മനോവൈകല്യത്തിന് കാരണമാവാറുണ്ട്.രോഗമാണെന്ന കാര്യം സമ്മതിക്കാതെ വിധിയെ പഴിക്കുകയും മറ്റു കാരണങ്ങള്‍ തേടിപ്പിടിക്കുകയുമാണ് പലരും ആദ്യം ചെയ്യുക.സ്‌കീസോഫ്രീനിയയുടെ ചികിത്സയില്‍ ഔഷധ ചികിത്സ, മനഃശാസ്ത്ര ചികിത്സ, ബോധവത്ക്കരണം, പുനരധിവാസം തുടങ്ങിയവ പ്രധാനം. രോഗമാണെന്ന കാര്യം സമ്മതിക്കാതെ വിധിയെ പഴിക്കുകയും മറ്റു കാരണങ്ങള്‍ തേടിപ്പിടിക്കുകയുമാണ് പലരും ആദ്യം ചെയ്യുക. ഇങ്ങനെ ചികിത്സ വൈകുന്നത് രോഗമുക്തി നേടാനുള്ള സാധ്യത കുറയ്ക്കുന്നു. രോഗിയെ കൊണ്ടുപോയി ചികിത്സിച്ചാല്‍ മാത്രം പോരാ, കുടുംബാംഗങ്ങളുടെയും സമൂഹത്തിന്റെയും സമീപനവും മാറണം. നാം ആഗ്രഹിക്കുന്നപോലെ രോഗിക്ക് പെരുമാറാന്‍ കഴിയാത്തത് അയാളുടെ രോഗം കൊണ്ടാണെന്ന് തിരിച്ചറിയുക. പെരുമാറ്റത്തിലെ അസ്വാഭാവികതകള്‍ക്ക്  കുറ്റപ്പെടുത്തുന്നതിനു പകരം നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. സൈക്കോ തെറാപ്പി, ഫാമിലി തെറാപ്പി തുടങ്ങിയവും ചികിത്സയിലെ ദൗര്‍ലഭ്യമാണ്.