എന്താണ് റിവേഴ്സ് ഹെയര്‍ വാഷിംഗ് ?ഗുണങ്ങൾ എന്തൊക്കെയാണ് ?

മുടിക്ക് ഒഴുക്കും തിളക്കവും സ്വാഭാവികതയും നല്‍കാന്‍ റിവേഴ്സ് ഹെയര്‍ വാഷിംഗ് സഹായിക്കും സാദാരണ ഹെയര്‍വാഷിംഗ് ചെയ്യുന്നത് - റിന്‍സിംഗ്, ഷാമ്ബൂ, കണ്ടീഷന്‍, റിന്‍സ് എന്നിങ്ങനെയാണ് . എന്നാൽ ആദ്യം കണ്ടീഷന്‍ ചെയ്യുകയും പിന്നീട് കഴുകുകയും ചെയ്യുക. ഇതാണ് റിവേഴ്സ് ഹെയര്‍ വാഷിംഗ്. എല്ലാത്തരം മുടിക്കും അനുയോജ്യമാണെങ്കിലും, ഉള്ളു കുറഞ്ഞ മുടിയുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും . കഴുകുന്നതിനു മുൻപ് കണ്ടീഷന്‍ ചെയ്യുന്നത് മുടിയിഴകള്‍ക്ക് പോഷണം നൽകും . മുടിക്ക് ഒഴുക്കും തിളക്കവും സ്വാഭാവികതയും നല്‍കാന്‍ സഹായിക്കും.ഈ ടെക്നിക്കിലൂടെ കണ്ടീഷനറിലെ രാസപദാര്‍ത്ഥങ്ങളുടെ ആവരണമില്ലാത്തെ മുടിക്ക് ആവശ്യമായ ഈര്‍പ്പം ലഭിക്കുന്നു.ഈ ടെക്നിക്ക് പരീക്ഷിക്കും മുൻപ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. മുടി നല്ലവണ്ണം നനച്ച ശേഷം കണ്ടീഷണര്‍ പുരട്ടുക . പുരട്ടിയ ഉടന്‍ റിന്‍സ് ചെയ്യരുത്. കണ്ടീഷണര്‍ മുടിയില്‍ പടരാനുള്ള സമയം നല്‍കുക. അതായത് 3-5 മിനിറ്റു നേരം കാത്തിരിക്കുക.കണ്ടീഷണര്‍ ശരിയായി പടര്‍ന്നു കഴിഞ്ഞാല്‍ ഷാമ്ബൂ പുരട്ടാം. കണ്ടീഷണര്‍ കഴുകാതെ വേണം ഷാമ്ബൂ പുരട്ടേണ്ടത്. ഷാമ്ബൂ കഴുകുമ്ബോള്‍ കണ്ടീഷനറും നീക്കംചെയ്യപ്പെടും.ഷാമ്ബൂ പുരട്ടുന്നതിനു മുമ്ബ് കണ്ടീഷണര്‍ കഴുകിക്കളയുകയാണെങ്കിലും കണ്ടീഷന്‍ ചെയ്യുന്നതിന്റെ ഗുണം ലഭിക്കും. എന്നാല്‍, അത് പൂര്‍ണമായ തോതിലായിരിക്കില്ല