സൈനോഫോബിയക്കും ചികിത്സയുണ്ട്

നായകളെക്കുറിച്ചുള്ള അകാരണവും നിലനില്‍ക്കുന്നതുമായ ഭയമാണ് സൈനോഫോബിയ. നായ എന്നും ഭയം എന്നു അര്‍ത്ഥം വരുന്ന സയാനൊ, ഫോബിയ എന്നീ ഗ്രീക്കു വാക്കുകളില്‍ നിന്നാണ് സൈനോഫോബിയ എന്ന പേര് ഉണ്ടായത്.സൈനോഫോബിയയ്ക്ക് കാരണങ്ങൾ ഏതൊക്കെയാണ് (The probable causes can include): നായ ഉള്‍പ്പെട്ടതും ആഘാതം നല്‍കിയതുമായ ഒരു സംഭവം മൂലം സൈനോഫോബിയ ഉണ്ടാകാം. , ഗുരുതരമായ ആക്രമണം അല്ലെങ്കില്‍ കടിയേല്‍ക്കുന്നത് ഇതിനു കാരണമാകാം. മറ്റുള്ളവര്‍ ആക്രമണത്തിനിരയാകുന്നതിനു സാക്ഷിയാകേണ്ടിവരുന്നതും ആക്രമണവിവരങ്ങള്‍ കേള്‍ക്കുന്നതും ഫോബിയയ്ക്ക് പ്രേരകമാകാം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഇത്തരം ഫോബിയ ഉള്ളത് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. കുട്ടികള്‍ നായകളെ ഓമനിക്കാതിരിക്കുന്നതിനും അവയുമായി അടുത്തിടപഴകാതിരിക്കുന്നതിനുമായി രക്ഷകര്‍ത്താക്കള്‍ കുട്ടികളില്‍ നായകളെക്കുറിച്ചുള്ള ഭയം കുത്തിവയ്ക്കാന്‍ തുനിഞ്ഞേക്കാം. സൈനോഫോബിയ ഉള്ളവര്‍ക്ക് നായകളുടെ കുരയും മുറുമുറുപ്പും കൂടുതല്‍ ഭയം നല്‍കും. എന്തൊക്കെ ലക്ഷണങ്ങള്‍-മറ്റ് ഫോബിയകളെപ്പോലെ ഇതും കടുത്ത ഉത്കണ്ഠയ്ക്ക് കാരണമാകുന്നു. തലചുറ്റല്‍ അമിതമായ വിയര്‍പ്പ് ഞെട്ടലും വിറയലും വായ വരള്‍ച്ച വയറ്റില്‍ അസ്വസ്ഥത നായയെ കാണുമ്ബോഴേക്കും മരവിച്ചുപോവുക കരച്ചിലും ഒച്ചവയ്ക്കലും മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ കടുത്ത ഭയം രോഗനിര്‍ണയം ( Diagnosis )-നായകളോടുള്ള ഭയം നിങ്ങളുടെ ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നുവെങ്കിലും, ഈ അവസ്ഥ ആറ് മാസത്തില്‍ കൂടുതല്‍ നിലനില്‍ക്കുകയാണെങ്കിലും, ഡോക്ടറുടെ സഹായം തേടുക. നിങ്ങളുടെ സാമൂഹികവും മാനസികവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും രോഗനിര്‍ണയം നടത്തുക.എന്തൊക്കെയാണ് ചികിത്സകൾ - : നായകളോടുള്ള ഭയം കുറയ്ക്കുന്നതു ലക്ഷ്യമിടുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഡീസെന്‍സിറ്റൈസേഷനും റിലാക്സേഷനും . ഈ രീതിയില്‍, സൈനോഫോബിയ മൂലം ബുദ്ധിമുട്ടുന്ന വ്യക്തിയോട് ഒരു മുറിയില്‍ ഒരു നായയ്ക്കൊപ്പമാണ് എന്ന് സങ്കല്‍പ്പിക്കുന്നതിന് ആവശ്യപ്പെടും. ഏതു രീതിയിലാണ് വ്യക്തി തന്റെ ഭയം പ്രദര്‍ശിപ്പിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ റിലാക്സേഷന്‍ ടെക്നിക്കുകള്‍ പഠിപ്പിക്കുന്നു. സഹിഷ്ണുത വര്‍ദ്ധിപ്പിക്കുകയും ഭയം കുറയ്ക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. കൊഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി: ഭയത്തിന്റെ മൂലകാരണം കണ്ടെത്തുന്നതിനും അതിന് അനുസൃതമായി അനുകൂല മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ ചികിത്സ സഹായിക്കും. നായയോടുള്ള ഭയത്തിനൊപ്പമുള്ള നിഷേധാത്മക ചിന്തകളും വിശ്വാസങ്ങളും തിരിച്ചറിയുന്നതിനാണ് ഇവിടെ ലക്ഷ്യമിടുന്നത്. നിഷേധാത്മക ചിന്തളെ പോസീറ്റീവ് ചിന്തകളാക്കി മാറ്റുന്നതിന് ചികിത്സകന്‍/ചികിത്സക പ്രത്യേക മാര്‍ഗം അവലംബിക്കുന്നു. ഗുരുതരമായ കേസുകളില്‍, ഭയത്തെയും ഉത്കണ്ഠയെയും നിയന്ത്രിക്കുന്നതിനായി, ബീറ്റാ-ബ്ളോക്കറുകള്‍ അല്ലെങ്കില്‍ സെഡേറ്റീവുകള്‍ നല്‍കുന്നു. നായകളോട് അകാരണ ഭയം തോന്നിയാലോ അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുവെങ്കിലോ ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക