വണ്ണം കുറയ്ക്കാന്‍ വെള്ളം നിറച്ച ബലൂണ്‍

വണ്ണം കുറയ്ക്കാന്‍ വെള്ളം നിറച്ച ബലൂണ്‍ ഇത്തരത്തില്‍ ചികിത്സ തേടിയവരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങിയെന്ന് മുന്നറിയിപ്പ് വെള്ളം നിറച്ച പ്രത്യേകംതരം ബലൂണുകള്‍ വയറ്റില്‍ ഇറക്കിവച്ച് വണ്ണം കുറയ്ക്കുന്ന വിദ്യ അമേരിക്കയില്‍ പ്രചരിക്കുന്നു.ഇത്തരത്തില്‍ ചികിത്സ തേടിയവരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങിയെന്ന് യുഎസ് ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്‍വെസീവ് എൻഡോസ്കൊപ്പ് വഴിയാണ് ഇത് ചെയ്യുന്നത്. ഇതുവഴി വയറ്റിലേക്ക് ഒരു ബലൂണ്‍ ഇറക്കിവയ്ക്കും. ശേഷം ഇതിലേക്ക് ഒരുതരം സലയിന്‍ സൊലൂഷന്‍ നിറയ്ക്കും. ഒരാള്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് അനുസരിച്ചാണ് ഇത് നിറയ്ക്കുന്നത്.2015 മുതല്‍ ഇതിനു വ്യാപകമായ ആരാധകരുണ്ട്.ഒരിക്കല്‍ ഈ ബലൂണ്‍ വയറ്റില്‍ നിറച്ചു കഴിഞ്ഞാല്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് ഒരു നിശ്ചിതകാലത്തേക്ക് കൗൺസിലിങ്, ഡയറ്റ് സംബന്ധിച്ച ഉപദേശങ്ങള്‍ എന്നിവ നല്‍കും. ഇതനുസരിച്ചാണ് ഇവര്‍ ജീവിതം ചിട്ടപെടുത്തേണ്ടത്. ഡയറ്റ് , വ്യായാമം എന്നിവ കഠിനമായി ചെയ്തവര്‍ക്കു പോലും കഴിയാത്ത അത്രയും വേഗത്തിലാണ് ഇതുവഴി വണ്ണം കുറയുന്നത് .പന്ത്രണ്ടോളം ആളുകള്‍ ഇതു ചെയ്ത ശേഷം മരണമടഞ്ഞു എന്നാണ് മുന്നറിയിപ്പ് .എന്നാല്‍ ഇതു തന്നെയാണോ ഇവരുടെ മരണകാരണമെന്നും വ്യക്തമല്ല.