ടീ ബാഗുകള്‍ വിപണിയിൽ നിന്ന് നീക്കും

ടീ ബാഗുകള്‍ വിപണിയിൽ നിന്ന് നീക്കും പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ നിരോധിക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ നേരത്തേ തീരുമാനിച്ചിരുന്നു ടി ബാഗുകൾ സുരക്ഷിതമല്ലെന്ന് കാണിച്ച രംഗത്തെത്തിയിരിക്കുകയാണ് സർക്കാർ. രാജ്യത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു ഉത്പന്നമാണ് 'ടീ ബാഗ്'. ഓഫീസുകളിലും കാന്റീനുകളിലുമെല്ലാം ചായപ്പൊടിക്ക് പകരമായി ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് ടീ ബാഗുകളാണ്. എന്നാല്‍ ഇത് സുരക്ഷിതമല്ലാതെയാണ് നിര്‍മ്മിക്കപ്പെടുന്നതെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുകയാണ് സര്‍ക്കാര്‍. ടീ ബാഗുകളിലെ 'സ്‌റ്റേപ്ലര്‍ പിന്‍' ആണ് വില്ലന്‍. ഇത് ചായയ്‌ക്കൊപ്പം അകത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും, അപകടഭീഷണി ഉയര്‍ത്തുന്നതിനാല്‍ ഇത്തരം ടീ ബാഗുകള്‍ അനുവദിക്കാനാകില്ല എന്നുമാണ് സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാസംഘം വാദിക്കുന്നത്. പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ നിരോധിക്കണമെന്ന് എഫ്.എസ്.എസ്.എ.ഐ നേരത്തേ തീരുമാനിച്ചിരുന്നു. ഇപ്പോള്‍ നടപടിയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ). ഭക്ഷ്യവ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം അറിവിലേക്കായി ഒരു സര്‍ക്കുലറും ഇവര്‍ ഇറക്കിക്കഴിഞ്ഞു. ഈ സര്‍ക്കുലര്‍ പ്രകാരം പിന്‍ ഉള്‍പ്പെട്ട ടീ ബാഗുകള്‍ ജൂണ്‍ 30ഓടെ വിപണിയില്‍ നിന്ന് നീക്കം ചെയ്യണം. പിന്നീട് ഇതിന്റെ നിര്‍മ്മാണമോ കച്ചവടമോ ഉപഭോഗമോ ഒന്നും നിയമപരമായി നടത്താന്‍ കഴിയില്ല. നേരത്തേ ഈ ജനുവരി മുതല്‍ തന്നെ പിന്‍ അടങ്ങിയ ടീ ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ സ്റ്റേപ്പിള്‍ പിന്‍ ഇല്ലാത്ത ടീ ബാഗുകള്‍ നിര്‍മ്മിക്കാന്‍ ചിലവ് കൂടുതലാണെന്നും ഇതിനാവശ്യമായ മെഷീനുകള്‍ ലഭ്യമല്ലെന്നും കാണിച്ച് വ്യവസായികള്‍ സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് 2019 ജൂണ്‍ 30 വരെ സമയം നീട്ടിനല്‍കിയത്. ചായപ്പൊടിയ്ക്കു പകരം ടീബാഗ് ഉപയോഗിച്ചു ചായയുണ്ടാക്കുന്നവര്‍ ധാരാളമുണ്ട്. പ്രത്യേകിച്ച് ഓഫീസുകളിലും മറ്റും. സൗകര്യപ്രദമാണ് ഈ രീതി. തങ്ങള്‍ക്കിഷ്ടമുള്ള കടുപ്പത്തില്‍ ചായ തയ്യാറാക്കാം, എളുപ്പവുമാണ്. എന്നാല്‍ ടീ ബാഗ് ഉപയോഗിച്ചു ചായ തയ്യാറാക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നതാണ് വാസ്തവം. എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നറിയൂ, ചില ടീബാഗുകളില്‍ എപ്പിക്ലോറോഹൈഡ്രിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. അതായത് ടീബാഗുണ്ടാക്കുന്ന വസ്തുവില്‍. ഇത് ആരോഗ്യത്തിനു നല്ലതല്ല.ചില ടീബാഗുകളില്‍ എപ്പിക്ലോറോഹൈഡ്രിന്‍ എന്നൊരു പ്രത്യേക ഘടകം അടങ്ങിയിട്ടുണ്ട്. അതായത് ടീബാഗുണ്ടാക്കുന്ന വസ്തുവില്‍. ഇത് ആരോഗ്യത്തിനു നല്ലതല്ല. എപ്പിക്ലോറോഹൈഡ്രിന്‍ കാര്‍സിനോജൻ അതായത് ക്യാന്‍സറുണ്ടാക്കാന്‍ കഴിയുന്ന ഒന്നും ഇതിൽ അടങ്ങിയിട്ടുണ്ട്. ചൂടുവെള്ളത്തില്‍ ടീബാഗ് മുക്കുമ്പോള്‍ ഇത് വെള്ളത്തില്‍ അലിയും. ഇത് ചായയിലൂടെ ശരീരത്തിലെത്തുന്നത് ക്യാന്‍സരഠക്കമുള്ള രോഗങ്ങള്‍ക്കു കാരണമാകുകയും ചെയ്യും.ഇപ്പോഴത്തെ പല ടീബാഗുകളും പേപ്പറിനു പകരം പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ പല ഘടകങ്ങളും ഉപയോഗിച്ചുണ്ടാക്കുന്നുണ്ട്. ഇവയെല്ലാം വെള്ളത്തില്‍ അലിയും. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. പല ടീ ബാഗുകളിലും കീടനാശിനികളും ഫ്‌ളേവറിംഗിനായി ആരോഗ്യത്തിനു ദോഷകരമായുള്ള വസ്തുക്കളും ചേര്‍ക്കാറുണ്ട്. ഇവയെല്ലാം ആരോഗ്യത്തിന് ഏറെ ദോഷകരവുമാണ്. ടീബാഗുകളില്‍ മിക്കവാറും തേയിലപ്പൊടിയാണ്. ഇലച്ചായയുടെ ഗുണങ്ങള്‍, ആന്റിഓക്‌സിഡന്റുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ കുറവായിരിയ്ക്കും. പോരാത്തതിന് ടീബാഗിന്റെ ദോഷങ്ങളും.ഇലച്ചായയിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതാണ് എപ്പോഴും ആരോഗ്യത്തിന് ഗുണകരമാകുന്നത്