പ്രൊഫഷണല്‍ സ്‌ട്രെസ് കുറയ്ക്കാൻ ചില വഴികൾ


ഇന്നത്തെ പ്രൊഫഷണലുകള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സ്‌ട്രെസും  ടെന്‍ഷനും. ജോലി കൃത്യസമയത്ത് ചെയ്തു തീര്‍ക്കാനുള്ള സമ്മര്‍ദവും ഇതിനു വേണ്ടി എടുക്കേണ്ടി വരുന്ന അധ്വാനവും പലരുടേയും ആരോഗ്യത്തെയും ജീവിതരീതിയേയും ദോഷകരമായി ബാധിക്കാറുണ്ട് .സ്ട്രെസ്സിലൂടെ കടന്നു പോകുമ്പോൾ മരുന്നു കഴിച്ചതു കൊണ്ടോ ചികിത്സ തേടിയതു കൊണ്ടോ കാര്യമായ പ്രയോജനമുണ്ടായെന്നു വരില്ല. ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ  സ്വയം ചെയ്യാവുന്ന ചില മാർഗങ്ങൾ.ആദ്യമായി തന്നെ എന്താണ് സ്ട്രെസ് എന്നറിയാം . മനസികമായിട്ടോ വികാരപരമായോ കൂടുതൽ സമ്മർദ്ദത്തിൽ ആകുന്നതിനെയാണ് സ്ട്രെസ് എന്ന് പറയുന്നത്.എന്തെങ്കിലും കാര്യം നിങ്ങൾക്ക് താങ്ങാൻ പറ്റാത്തതിന് അപ്പുറമാകുമ്പോൾ പ്രെഷർ സ്‌ട്രെസ് ആയി മാറും.ഇത് നമ്മുടെ ദൈനം ദിന ജീവിതത്തെയും മറ്റും ബാധിച്ചു തുടങ്ങും . കുറച്ച സമയം മാറ്റി വായിച്ചാൽ ചില ടെക്‌നിക്കിലൂടെയും നമുക്ക് സമമർദ്ദത്തെ അവ കൂടുതൽ മാനസിക ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു മുൻപ് നേരിടാൻ  സാധിക്കും . സ്ട്രെസ്സിനെ മറികടക്കാനുള്ള ഒരു പ്രധാന വഴി വ്യായാമം ചെയ്യുക എന്നതാണ്.ഇത് ശരീരത്തിനും മനസ്സിനും ഉല്ലാസം നല്‍കുന്ന എന്‍ഡോര്‍ഫിന്‍റെ നിര്‍മ്മാണത്തിന് സഹായിക്കുന്നു . വ്യായാമം ചെയ്താല്‍ ക്ഷീണം തോന്നുമെന്നു ചിലരെങ്കിലും പറയാറുണ്ട്. എന്നാല്‍ വ്യായാമം അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ അളവ് കൂട്ടുകയും ദിവസം മുഴുവനുമുള്ള ഊർജ്ജം  നല്‍കുകയുമാണ് ചെയ്യുന്നത്. .ചൂടുള്ള കാലാവസ്ഥയില്‍ വ്യായാമം ചെയ്യുന്നത്  ഉത്സാഹരഹിതനാക്കും .ദിവസവും അരമണിക്കൂര്‍ നേരം ഉത്സാഹത്തോടെ നടക്കുന്നത് ശീലമാക്കൂ. നേരത്തെ കിടക്കുന്നതും ഉണര്‍ന്നെഴുന്നേല്‍ക്കുന്നതും ശീലമാക്കുക.  ഈ ശീലം കൂടുതല്‍ ഉന്മേഷം നല്‍കുന്ന ഒന്നാണ്. ശ്വസനവ്യായാമങ്ങള്‍ സ്‌ട്രെസ് കുറയ്ക്കും . ദീര്‍ഘശ്വാസം വലിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് ഏറ്റവും ലളിതമായ ഒരു ശ്വസനവ്യായാമമാണ്. ഇത് എവിടെ ഇരുന്നു വേണമെങ്കിലും ചെയ്യാവുന്നതേയുള്ളൂ.അതുപോലെ നല്ല ഉറക്കം സ്‌ട്രെസ് മാററാനുള്ള ഒരു വഴിയാണ്. നമുക്കു സ്‌ട്രെസുണ്ടാക്കുന്ന ഘടകത്തില്‍ നിന്നും ശ്രദ്ധ തിരിയ്ക്കുക. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും.നിത്യജീവിതത്തില്‍ ഓരോ ദിവസവും പല തവണ സ്‌ട്രെസിലൂടെയും ടെന്‍ഷനിലൂടെയും കടന്നു പോകുന്നവരായിരിയ്ക്കും പലരും. പലര്‍ക്കും പല തരം കാരണങ്ങളായിരിക്കും സ്‌ട്രെസിന് ഇട വരുത്തുന്നതെന്നു മാത്രം.   ഓഫീസിലെ ജോലിയും മറ്റും അവിടെ തന്നെ ഒതുക്കി നിർത്താൻ ശ്രമിക്കാം .അതിന് ശേഷം നിങ്ങൾക്ക് ഇഷ്ട്ടമുള്ള കാര്യങ്ങളിലേക് മനസ് തിരിക്കാം .പാട്ട് പാടുന്നതും പാട്ട് കേൾക്കുന്നതും ഹൃദയാരോഗ്യം സംരകിഷിക്കാനും  ശ്വാസോച്‌വാസ്സം മെച്ചപ്പെടുത്താനും സഹായിക്കും .ഓഫീസിലും മറ്റും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കിയെടുക്കുക കംഫർട്ടബിൾ ആയി തോന്നവരോടെങ്കിലും പ്രശനങ്ങൾ പങ്ക് വയ്ക്കാൻ ശ്രമിക്കുക , പോസിറ്റിവ് ആയി ചിന്തിക്കുക .അത് പോലെ തന്നെ പ്രധാനപെട്ടയൊന്നാണ്  നെഗറ്റീവ് ആയ ബന്ധങ്ങളെ ഒഴിവാക്കി നിര്‍ത്തുക എന്നതും .ആവശ്യത്തിന് അടുപ്പം വെയ്ക്കുക. വ്യക്തിത്വത്തിനെ ഹനിക്കുന്നത് ഒക്കെയും മാറ്റിനിര്‍ത്തുക. വൈകാരിതയെ ചൂഷണം ചെയ്യപ്പെടാന്‍ നില്‍ക്കേണ്ടതില്ല.അതുപോലെ ശെരിയായ തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യങ്ങളിൽ മറ്റുള്ളവരെ തൃപ്തിപെടുത്തുന്നതിനപ്പുറം തീരുമാനം തങ്ങളെ എങ്ങിനെ ബാധിക്കുമെന്ന് ചിന്തിക്കുക .ചിലപ്പോഴെങ്കിലും  NO എന്ന വാക്കിന് ഒരുപാടു പിരിമുറുക്കങ്ങള്‍ ഒഴിവാക്കാന്‍ സാധിചെക്കാം . ഇനി, കരച്ചില്‍ വന്നാല്‍ കരയുക. മനസ്സില്‍ അടക്കി വെയ്‌ക്കേണ്ടതില്ല. ഇത്തരം സാഹചര്യങ്ങളിൽ മനസിലെ ഭാരം കുറയുന്നതായി നിങ്ങൾക്ക് അനുഭവപ്പെടും .മനസ് തുറന്ന് ചിരിക്കാൻ  മടികാണിക്കാതിരിക്കാം . സ്ട്രെസ്സിലൂടെ കടന്ന് പോകുന്നവർക്ക്  ചെയ്യാൻ കഴിയുന്ന ശെരിയായ ഒരു കാര്യമാണ് ഇഷ്ട്ടമുള്ള ഇടങ്ങളിലേക്ക് യാത്ര പോവുക എന്നത് .യാത്ര ഒറ്റക്കോ അല്ലാതെയോ ആകാം .അത് ഓരോരുത്തരുടെ കംഫോര്ട് സോണിൽ ആകാം . ഇത്തരം യാത്രകൾ മാനസിക സംഘര്ഷങ്ങള് കുറയ്ക്കുമെന്ന് മാത്രമല്ല മനസിനും ശരീരത്തിനും ഉന്മേഷം പകരുകയും ചെയ്യും .അതുപോലെ തന്നെ നമ്മള്‍ കഴിക്കുന്ന ആഹാരവും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ നല്ല ബന്ധമുണ്ട്. പോഷകസമൃദ്ധമായ ആഹാരമാണ് കഴിക്കുന്നതെങ്കില്‍ മാനസികാരോഗ്യവും സംരക്ഷിക്കപ്പെടും.ആഹാരത്തില്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, ചിക്കന്‍ എന്നിവയെല്ലാം ഉള്‍പ്പെടുതതാം .കട്ടന്‍ ചായ അല്ലെങ്കില്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നാഡികളെ ശാന്തമാക്കും.വൈറ്റമിൻ സി അടങ്ങിയ ഓറഞ്ചു ജ്യൂസ് കുടിക്കുന്നത് സ്‌ട്രെസിന് കാരണമാകുന്ന കോർട്ടിസോൾ എന്ന ഹോര്മോണുകളുടെ അളവ് കുറയ്ക്കും .നമുക്കു സ്‌ട്രെസുണ്ടാക്കുന്ന ഘടകത്തില്‍ നിന്നും ശ്രദ്ധ തിരിയ്ക്കുക. അതുപോലെ വരവറിഞ്ഞു ചിലവാക്കാൻ ശ്രദ്ധിച്ചാൽ പണ നഷ്ട്ടം കൊണ്ടുള്ള സമ്മർദ്ദം ഒഴിവാക്കാം .സ്‌ട്രെസ് തുടക്കത്തില്‍ രോഗലക്ഷണം ആയി പ്രകടിപ്പിക്കണം എന്നില്ല. പക്ഷെ, ക്രമേണ രോഗങ്ങളിലേയ്ക്ക് നയിക്കും. stress ഉണ്ടാക്കുന്ന ചില പ്രധാന രോഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം ,ഹൃദയാഘാതം, ആസ്മ, പ്രമേഹം, ചര്‍മ്മരോഗങ്ങള്‍, അലര്‍ജി രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍,, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്‌നങ്ങള്‍ എന്നിവ .അത് കൊണ്ട് ആദ്യഘട്ടത്തില്‍ തന്നെ നിയന്ത്രിക്കാനുള്ള മാര്‍ഗം സ്വീകരിച്ചാൽ  രോഗങ്ങള്‍ക്ക് അടിമ ആകാതെ ആരോഗ്യം നിലനിര്‍ത്താം.