യൗവനം നിലനിർത്താം ചർമ്മ സംരക്ഷണത്തിലൂടെ

 കൃത്യമായ ചില ചിട്ടകള്‍ സ്വീകരിക്കുന്നതിലൂടെ യുവത്വത്തെ എന്നും കൂടെ നിര്‍ത്താന്‍ കഴിയും.ഭക്ഷണo നിയന്ത്രണത്തിലും ശരീരഭാരം നിയന്ത്രിക്കുന്നതിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട് . കാല്‍സ്യത്തിന്റെ അളവ് ഭക്ഷണത്തില്‍ പരമാവധി കൂട്ടണം .ആറ് മണിക്കൂറെങ്കിലും കൃത്യമായി ഉറങ്ങാത്ത ഒരാള്‍ക്ക് ആരോഗ്യപൂര്‍ണമായ ഒരു ശരീരം ഒരിക്കലും ലഭിക്കില്ല.രാവിലെ 10 മുതൽ വൈകിട്ട് 3 മണി വരെയുളള വെയിൽ ചർമത്തിൽ നേരിട്ടേൽക്കുന്നത് ഒഴിവാക്കാൻ സാഷിക്കും .സമീകൃതമായ ആഹാരത്തിനൊപ്പം വേണ്ടത്ര വെള്ളം കുടിക്കുയും വേണം. നല്ല ഉറക്കവും വ്യായാമവും, ക‍്യത്യമായ പോഷകാഹാരവും ഇല്ലെങ്കിൽ ചർമാരോഗ്യത്തെ ബാധിക്കും . ആഴ്ചയിലൊരിക്കലെങ്കിലുമുള്ള ആയുർവേദ തൈലസ്നാനം ചർമാരോഗ്യത്തിനു പ്രധാനമാണ്. ചൂടുകാലത്ത് പുറത്തിറങ്ങുമ്പോൾ സൂര്യാതാപം ഒഴിവാക്കുന്നതിനായി സൺ പ്രൊട്ടക്‌ഷൻ നൽകുന്ന ലോഷനുകൾ ഉപയോഗിക്കാം .ആരോഗ്യമുള്ള ശരീരമാണെങ്കിൽ ചർമത്തിൽ അതിന്റെ ഫ്രതിഫലനങ്ങളും കാണുവാൻ സാധിക്കും.