മനുഷ്യ ശരീരത്തിന് വില്ലനാകുന്ന പന്നിയിറച്ചി

ക്യാന്‍സര്‍,ബി.പി, പൊണ്ണത്തടി, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവക്ക് കാരണമായേക്കാവുന്ന പന്നിയിറച്ചി വൃത്തിയുള്ള അന്തരീക്ഷത്തില്‍ വളര്‍ത്തിയാലും പ്രകൃത്യാ അശുദ്ധമാണ് പന്നിയിറച്ചി. ഉയര്‍ന്നതോതില്‍ ആന്റിബോഡിയും വളര്‍ച്ചാഹോര്‍മോണുകളും മറ്റേത് മൃഗത്തേക്കാളും മനുഷ്യരേക്കാളും പന്നി ഉല്‍പാദിപ്പിക്കുന്നു. ഇവ പന്നിയുടെ ശരീരത്തില്‍ സംഭരിച്ചുവെക്കുന്നതിനാല്‍ പന്നിമാംസം കഴിക്കുന്ന മനുഷ്യനില്‍ ഇവ വന്‍തോതിലുള്ള പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. പന്നിയിറച്ചിയില്‍ കൊളസ്‌ട്രോളും മനുഷ്യശരീരത്തിന് ഹാനികരമായ കൊഴുപ്പും വന്‍തോതിലുണ്ട്. ഇത് പൊണ്ണത്തടിയിലേക്കും ശാരീരിക അസ്വാസ്ത്യങ്ങള്‍ക്കും കാരണമാകുന്നു.ക്യാന്‍സര്‍,രക്ത സമ്മര്‍ദ്ദം കൂട്ടല്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാകാം.കലോറി കൂടുതലുള്ളതിനാല്‍ ഇത് കൊഴുപ്പും സോഡിയവും കൂടാന്‍ കാരണമാകുന്നു.പന്നിയുടെ ശരീരത്തിലെ 'ട്രീച്ചിന' മനുഷ്യന് വളരെ അപകടം വരുത്തിത്തീര്‍ക്കുന്ന പരാദമാണ്. ഇതുമൂലം ഉണ്ടാകുന്ന രോഗമാണ് രൂമട്ടിസം ആന്‍ഡ്‌ മസ്കുലര്‍ പെയിന്‍. ഒരു തരത്തിലുള്ള പ്രതിരോധമാര്‍ഗവും ഇതിനില്ല.പന്നിമാംസം കഴിക്കുന്നതോടെ ഇത് മനുഷ്യശരീത്തില്‍ പ്രവേശിക്കുകയും അത് ഹൃദയപേശികളില്‍ കുടികൊള്ളുകയും ഹൃദയപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുകയും അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.. പന്നിശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലാണ്. അവയുടെ വിസര്‍ജ്യത്തിലൂടെ രണ്ട് ശതമാനം മാത്രമാണ് പുറം തള്ളപ്പെടുന്നത്. ബാക്കി 98 ശതമാനവും അതിന്റെ ശരീരത്തില്‍ തന്നെ അവശേഷിക്കുന്നു. അതിനാല്‍ പന്നിയിറച്ചിയിലൂടെ മനുഷ്യ ശരീരത്തില്‍ യുറിക്ക് ആസിഡിന്റെ അളവും കൂടുന്നു.