അമിതഭാരം കിഡ്നി കാൻസറിലേക്കു നയിക്കാം

അമിതഭാരം പലതരത്തിൽ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് അറിയാമല്ലോ. എന്നാല്‍ കിഡ്നിയെ ബാധിക്കുന്ന അര്‍ബുദം വരെ അമിതഭാരം മൂലം ഉണ്ടാകാം എന്നറിയാമോ?  Renal Cell Carcinoma (RCC) എന്ന കാൻസറാണ് അമിതവണ്ണം മൂലം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നു ഡോക്ടർമാര്‍ സൂചിപ്പിക്കുന്നത്. കാന്‍സര്‍ പെട്ടെന്നൊരുനാള്‍ ഒരാളെ പിടികൂടുന്ന രോഗമല്ല, മറിച്ചു വളരെ സാവധാനം പിടിമുറുക്കുന്ന രോഗമാണ്‌‍. അതുകൊണ്ടുതന്നെ ബാല്യം മുതലേ അമിതവണ്ണം ഉള്ളവര്‍ക്കു പിന്നീട് ഈ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് ഡോക്ടർമാര്‍ വ്യക്തമാക്കുന്നു.  കിഡ്നിയെ ബാധിക്കുന്ന അർബുദങ്ങളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് Renal Cell Carcinoma (RCC) ആണ്. കോപ്പന്‍ഹെഗന്‍ സ്കൂള്‍ ഹെല്‍ത്ത് റെക്കോര്‍ഡ്‌ റജിസ്റ്ററിന്റെ സഹായത്തോടെ 301,422 ആളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.ഏഴു മുതല്‍ 13 വയസ്സുവരെയുള്ള ഇവരുടെ ഭാരവും നീളവും ബോഡിമാസ് ഇൻഡക്സും ചേര്‍ത്താണ് ഇവരെ അമിതവണ്ണം ഉള്ളവര്‍ എന്നും വണ്ണം കുറഞ്ഞവര്‍ എന്നും തരംതിരിച്ചത്. ഇവരില്‍  നടത്തിയ നിരീക്ഷണത്തില്‍ 1,010 പേര്‍ക്ക് (അതില്‍ 680 പുരുഷന്മാര്‍) പിന്നീടു കിഡ്നി കാന്‍സര്‍ സ്ഥിരീരിച്ചു. കുട്ടിക്കാലത്തു സാധാരണയില്‍ കൂടുതല്‍ ഉയരമുള്ള കുട്ടികള്‍ക്കും പിന്നീട് ഇതേ അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഭാരവും ഉയരവും, കിഡ്നി കാന്‍സറും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതു കൂടിയാണ് ഇവിടെ പഠനവിധേയമാകുന്നത്. അടുത്തിടെ സ്കോട്‌ലൻഡില്‍ നടന്ന യൂറോപ്യന്‍ കോണ്‍ഗ്രസ്‌ ഓണ്‍ ഒബീസിറ്റിയില്‍ ഈ പഠനം അവതരിപ്പിച്ചിരുന്നു. വൃക്കരോഗങ്ങളുടെ ഫലപ്രദമായ നിയന്ത്രണത്തിൽ ആഹാരക്രമത്തിന് ഒരു പ്രധാനപങ്കുണ്ട്. രോഗി കഴിക്കേണ്ട ആഹാരത്തിന്റെ സ്വഭാവം— രോഗം, വൃക്കരോഗത്തിന്റെ ലക്ഷണം, കാഠിന്യം എന്നിവയെ ആശ്രയിച്ചിരിക്കും. ശരീരത്തിലെ ആന്തരികമായ സംതുലനത്തിൽ വൃക്കകൾ പ്രധാന പങ്കു വഹിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതു മാത്രമല്ല, രക്തം ശുദ്ധീകരിക്കുന്നതിലും ശരീരത്തിലെ അയണിന്റേയും ലവണങ്ങളുടേയും നിയന്ത്രണത്തിനും വൃക്കകൾ സഹായിക്കുന്നു. കൂടാതെ, ശരീരത്തിലെ ജലാംശം, രക്തസമ്മർദം, ഹീമോഗ്ലോബിന്റെ അളവ് തുടങ്ങിയവയുടെ നിയന്ത്രണം എന്നിവയിലെല്ലാം വൃക്കകൾക്ക് പങ്കുണ്ട്. എല്ലിന്റെ ആരോഗ്യം ഉൾപ്പെടെ ശരീരത്തിലെ എല്ലാ പ്രധാന അവയവങ്ങളുടെയും (തലച്ചോർ, ഹൃദയം, കരൾ) പ്രവർത്തനത്തെ വൃക്കകൾ സഹായിക്കുന്നുണ്ട്.  വൃക്കരോഗത്തിന്റെ ചികിത്സ എന്നതു മരുന്നിന്റെയും ആഹാരത്തിന്റെയും വെള്ളത്തിന്റെയും വ്യായാമത്തിന്റെയും ഒരു മിതമായ ഒത്തിണക്കമാണ്. ഈ ഘടകങ്ങളിൽ ഏതിലെങ്കിലും കോട്ടം സംഭവിച്ചാൽ അതു വൃക്കരോഗം ഗുരുതരമാക്കാൻ ഇടയാക്കുന്നു.പലതരത്തിലുള്ള വൃക്കരോഗങ്ങളുണ്ട്. ചിലതു വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കുന്നു. ചിലത് മൂത്രത്തിൽ പ്രോട്ടീന്റെ അംശം കൂട്ടുന്നു. ഇതുപോലെ രോഗ ലക്ഷണങ്ങൾ അനുസരിച്ച് ആഹാരക്രമവും മാറും. അതിനാൽ പൊതുവായ ഒരു ആഹാരക്രമം വൃക്കരോഗമുള്ളവർക്കായി നടപ്പാക്കാൻ കഴിയില്ല. ഓരോ ആഹാരക്രമവും രോഗമേതാണെന്നറിഞ്ഞു തിട്ടപ്പെടുത്തി എടുക്കണം. അതിനോടൊപ്പം ആഹാരശീലങ്ങൾ, ശരീരഭാരം, രക്തത്തിൽ അയണിന്റെയും സോഡിയം, പൊട്ടാസ്യം, കാത്സ്യം പോലുള്ള ലവണങ്ങളുടെ അളവും ശ്രദ്ധിക്കണം. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഡോക്ടർ രോഗിയുടെ ഭക്ഷണം നിശ്ചയിക്കുക.ഭക്ഷണം വിശപ്പിനാണ് കഴിക്കേണ്ടത്‌. എന്നാല്‍ നമ്മില്‍ പലരും കൃത്യമായി ചെയ്യുന്ന ഒരു കര്‍മം പോലെയോ, ഭക്ഷണത്തോടുള്ള ആണ് കഴിക്കുന്നത്‌.  കാല്‍ ഭാഗം വയര്‍ കാലി ആക്കി ഇടണം എന്നാണു എല്ലാ വൈദ്യശാസ്ത്രവും പറയുന്നതെങ്കിലും ചിലരെങ്കിലും വയര്‍ നിറഞ്ഞാലും  പിന്നെയും കഴിച്ചെന്നു വരും. കൂടിയാലും കുറഞ്ഞാലും പ്രശ്നങ്ങള്‍ തന്നെ;കൂടിയാല്‍ - ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ഭാരം കൂടി തരുണാസ്ഥികള്‍ തേയുന്നത് മൂലം ഉണ്ടാകുന്ന വാതം, ഉറക്ക പ്രശ്നങ്ങള്‍,  ശ്വാസകോശ, ഹൃദയ രോഗങ്ങള്‍, സ്ട്രോക്ക്, വയറിലെ ക്യാന്‍സര്‍ ഇവയുണ്ടാകാന്‍ സാധ്യത.കുറഞ്ഞാല്‍ - അസാധാരണമായി ഹാര്‍ട്ട് ബീറ്റ് കുറയുകയും, ലോ  ബീ പീ ഉണ്ടാകുകയും ചെയ്യുന്നു, ഇങ്ങിനെ ഹാര്‍ട്ട് മസില്‍ വ്യത്യാസം വന്നു ക്ഷീണിക്കുകയും, ഹാര്‍ട്ട് അറ്റാക്ക്‌ വരാന്‍ സാധ്യത. ആവശ്യത്തിനു കാത്സ്യം കിട്ടാതെ ഒസ്ടിയോപോറോസിസ് പോലുള്ള രോഗം ഉണ്ടായി എല്ല് പൊട്ടാന്‍ സാധ്യതയുണ്ടാകും പ്രായം കൂടുന്തോറും ഇത് കൂടുന്നു. മസിലിന്റെ ശക്തി കുറയുന്നു, ശരീരത്തില്‍ നിര്‍ജലീകരണം (dehydration ) ഉണ്ടാകുന്നു. ക്ഷീണം,  മുടി കൊഴിച്ചില്‍, അകാല നര  ഇവയുണ്ടാകുന്നു.വേണ്ടത് -  ആവശ്യത്തിനു മാത്രം ഭക്ഷണം കഴിക്കുക, അതായതു മിതവും കൃത്യവും ആയതും, നാരു കൂടുതല്‍ ഉള്ളതും  ആയ നല്ല ഭക്ഷണം, പ്രഭാത ഭക്ഷണം ഉപേക്ഷിക്കരുത് .