കുഞ്ഞുങ്ങൾക്ക് ഓട്സ് കൊടുക്കാറുണ്ടോ?

കുഞ്ഞുങ്ങൾക്ക് ഓട്സ് കൊടുക്കാറുണ്ടോ? ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് ഒാട്സ് കൊടുക്കാം ധാരാളം ഫെെബർ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് ഒാട്സ്.കുഞ്ഞുങ്ങൾക്ക് വളരെ എളുപ്പം ദഹിക്കാൻ പറ്റുന്ന ഭക്ഷണം കൂടിയാണ് ഇത്. ആഴ്ച്ചയിൽ ഒന്നോ രണ്ടോ ദിവസം കുട്ടികൾക്ക് ഒാട്സ് കൊടുക്കാം. ഒാട്സ് പാലിൽ കാച്ചിയോ അല്ലാതെയോ കൊടുക്കുന്നത് കുഞ്ഞുങ്ങളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യത്തിനു യാതൊരു ദോഷവും വരാത്ത ഭക്ഷണമാണ് ഒാട്സ്. ആറു മാസം കുഞ്ഞുങ്ങൾക്ക് ഓട്‌സ് കൊടുക്കാവുന്നതാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണമാണ് ഓട്‌സ്. ഇതു കൊണ്ടു തന്നെ ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് അത്യുത്തമവുമാണ്. മിക്ക കുട്ടികളെയും അലട്ടുന്ന പ്രശ്നമാണ് മലബന്ധം. ശരീരത്തിൽ വെള്ളം കുറയുമ്പോഴും നാരുകളുള്ള ഭക്ഷണത്തിന്റെ കുറവുമാണ് പ്രധാനമായി മലബന്ധം പ്രശ്നം ഉണ്ടാകാനുള്ള പ്രധാനകാരണം. ഇതിനെല്ലാമുള്ള നല്ലൊരു പ്രതിവിധിയാണ് ഓട്‌സ്. കുട്ടിക്കാലത്തു പ്രമേഹമുള്ളതും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളുമെല്ലാം ചില കുട്ടികള്‍ക്ക് അമിതവണ്ണമുണ്ടാക്കുന്നു. ഇത്തരം പൊണ്ണത്തടിയുള്ള കുട്ടികള്‍ക്ക് പറ്റിയ നല്ലൊരു മരുന്നാണ് ഒാട്സ്.കുട്ടികളിലെ ബുദ്ധിവികാസത്തിനും, വിളർച്ചയ്ക്കും,മസിലിന് ഉറപ്പു നല്‍കുന്ന ഭക്ഷണവുമാണ് ഒാട്സ്.