വാതം മാറ്റും ഈ നട്സുകൾ

തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന രോ​ഗ​മാണ് ആർത്രൈറ്റിസ് ആർത്രൈറ്റിസ് അഥവാ വാതം ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത ഒന്നാണെന്നാണ് മിക്കവരുടെയും ധാരണ. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന രോ​ഗ​മാണ് ആർത്രൈറ്റിസ്. സന്ധികളിലുണ്ടാകുന്ന വിവിധ പ്രശ്നങ്ങളെ സൂചിപ്പിക്കാനാണ് ആർത്രൈറ്റിസ് എന്ന പദം ഉപയോഗിക്കുന്നത്. ആർത്രൈറ്റിസ് എന്ന വാക്കിന്റെ അർഥം തന്നെ സന്ധികളിലെ വീക്കം എന്നാണ്. പനി പോലെ തന്നെ ആർത്രൈറ്റിസും ഒരു രോഗലക്ഷണമാണ്. വിവിധ സന്ധിരോഗങ്ങളിലേക്കുള്ള ചൂണ്ടുപലകയാണിത്. ഏതാണ്ട്, 200 —ഓളം രോഗങ്ങളുടെ ലക്ഷണമാണ് ആർത്രൈറ്റിസ് എന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. കാൽമുട്ടിലോ ഇടുപ്പിലോ അനുഭവപ്പെടുന്ന അസ്വസ്ഥത, കുറച്ചുസമയം മുട്ടുകുത്തി നിന്നാലോ ഇരുന്നാലോ വീണ്ടും എഴുന്നേൽക്കാൻ പ്രയാസം, ടോയ്‌ലറ്റിലിരിക്കാൻ മുട്ടുമടക്കുമ്പോൾ വലിച്ചിലും വേദനയും അനുഭവപ്പെടുക ഇവയൊക്കെയാണ് ആർത്രൈറ്റിസിന്റെ പ്രധാന ലക്ഷണങ്ങൾ. ഭക്ഷണം ശ്രദ്ധിച്ചാൽ തന്നെ ആർത്രൈറ്റിസ് ഒരു പരിധി വരെ ‌തടയാനാകും. ആർത്രൈറ്റിസ് തടയാൻ ഏറ്റവും നല്ലതാണ് നട്സുകൾ. ആർത്രൈറ്റിസ് തടയാൻ സഹായിക്കുന്ന രണ്ട് തരം നടസുകൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ. ആദ്യത്തേത് ബദാം മറ്റൊന്ന് വാൾനട്സ്. ഇവ രണ്ടും ആർത്രൈറ്റിസ് രോഗങ്ങൾ തടയാൻ സഹായിക്കുന്നമെന്ന് ആർത്രൈറ്റിസ് ഫൗണ്ടേഷൻ നടത്തിയ പഠനങ്ങളിൽ പറയുന്നത്. വാൾനട്സ് ആൽഫാ ലിനോലേക് ആസിഡും ഒമേഗ 3 ഫാറ്റി ആസിഡും വാൾനട്സിൽ ധാരാളം അടങ്ങിയിരിക്കുന്നു. സി-റിയാക്റ്റീവ് പ്രോട്ടീൻ കുറവുള്ളതിനാൽ വാതം തടയാൻ വാൾനട് കഴിക്കുന്നത് ഏറെ നല്ലതാണെന്ന് പഠനങ്ങൾ പറയുന്നു. വാൾനട്സ് ആർത്രൈറ്റിസിന് മാത്രമല്ല പ്രമേഹം, ഹൃദ്രോ​ഗങ്ങൾ എന്നിവ തടയാനും സഹായകമാണ്.ഡ്രൈ നട്‌സില്‍ തന്നെയുളള ഒന്നാണ് വാള്‍നട്‌സ്. എന്നാല്‍ കശുവണ്ടിപ്പരിപ്പു പോലെയോ ബദാം പോലെയോ അത്രയ്ക്കു പ്രചാരവുമില്ല. അല്‍പം കയ്പു കലര്‍ന്ന ഇത് കറുപ്പു നിറത്തിലും സാധാരണ ബ്രൗണ്‍ നിറത്തിലും ലഭിയ്ക്കുകയും ചെയ്യും. ബദാം വിറ്റാമിൻ ഇ, ആന്റിഓക്സിഡന്റ് എന്നിവ ധാരാളം അടങ്ങിയതാണ് ബദാം. ദിവസവും നാലോ അഞ്ചോ ബ​ദാം വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് ആർത്രൈറ്റിസ് രോഗങ്ങൾ തടയാൻ സഹായിക്കുമെന്നാണ് ആർത്രൈറ്റിസ് ഫൗണ്ടേഷൻ നടത്തിയ പഠനത്തിൽ പറയുന്നത്. കാൽ വേദന, സന്ധികളിൽ ഉണ്ടാകുന്ന വേദന, നീർവീക്കം എന്നിവ തടയാനും ബദാം കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നാണ് ​വി​ദ​ഗ്ധർ പറയുന്നത്. ബദാം ആർത്രൈറ്റിസിന് മാത്രമല്ല ഉദരസംബന്ധമായ അസുഖങ്ങൾ, ഹൃദ്രോ​ഗങ്ങൾ എന്നിവ തടയാനും ​നല്ലതാണ്. ദിവസവും രണ്ടു വാള്‍നട്‌സ് വീതം വെറുംവയറ്റില്‍ കഴിച്ചു നോക്കൂ. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണിത്. ഇതു തേനിലിട്ടോ വെള്ളത്തിലിട്ടോ കുതിര്‍ത്തി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ധാരാളം മിനറലുകളും ആന്റി ഓക്‌സിഡന്റുകളുമെല്ലാം അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവയുടെ നല്ലൊരു ഉറവിടം കൂടിയാണ് വാള്‍നട്‌സ്. വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് , ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്.ഒമേഗ 3 ഫാറ്റി ആസിഡുകളുടെ നല്ലൊരു കലവറയായ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഗര്‍ഭിണികള്‍ വാള്‍നട്‌സ് കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഇത് ഏറെ നല്ലതാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വികാസത്തിനും ഹൃദയാരോഗ്യത്തിനുമെല്ലാം ഇത് ഉത്തമമാണ്.ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണിത്. ഒമേഗ 3 ഫാററി ആസിഡുകള്‍, ഫോളിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് വാള്‍നട്‌സ് . വാള്‍നട്‌സില്‍ വൈറ്റമിന്‍ ഇ, ഫ്‌ളേവനോയ്ഡ്‌സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും. ഇതിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് തലച്ചോറിന്റെ ആരോഗ്യത്തിന് ഉത്തമമായത്. അല്‍ഷീമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ബുദ്ധി ശക്തിയ്ക്കും ഇത് ഏറെ നല്ലതാണ്.