സ്‌പൈന്‍ അറ്റാക്കിനെക്കുറിച്ച് കൂടുതൽ അറിയാം

സ്‌പൈന്‍ അറ്റാക്കിനെക്കുറിച്ച്  കൂടുതൽ അറിയാം 

    ഹൃദയാഘാതത്തിന്റെ കാര്യത്തില്‍ പലപ്പോഴും ഭയപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഹാര്‍ട്ട് അറ്റാക്ക് പോലെ പുറമേ ഭയപ്പെടുത്താത്ത ഒന്നാണ് സ്‌പൈന്‍ അറ്റാക്ക്. എന്നാല്‍ ഏറ്റവും അപകടകരമായ അവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയത്തിന്റെ ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടി പേശികളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നിലക്കുന്ന അവസ്ഥയില്‍ ഉണ്ടാവുന്ന ഒന്നാണ് ഹൃദയാഘാതം. എന്നാല്‍ ഇതേ രീതിയില്‍ തന്നെ നട്ടെല്ലിനേയും സുഷുമ്‌നാ നാഡിയേയും ബാധിക്കുന്ന ഒന്നാണ് സ്‌പൈന്‍ അറ്റാക്ക്. ഇത് എന്നാല്‍ ഇത് മൂലം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും വേദനയും ഉണ്ടാവുന്നുണ്ട്.


       എന്നാല്‍ എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. സ്‌പൈനല്‍ കനാല്‍ ചുരുങ്ങുകയും തന്‍മൂലം സുഷുംമ്‌നാ നാഡിക്കും നാഡീഞരമ്ബുകള്‍ക്കും ഉണ്ടാവുന്ന ഞെരുക്കമാണ് സ്‌പൈനല്‍ സ്റ്റിനോസിസ് എന്ന് പറയുന്നത്. ഹൃദയാഘാതം ഉണ്ടാവുന്ന അതേ അവസ്ഥയില്‍ തന്നെയാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയില്‍ സുഷുമ്‌നാ നാഡിക്ക് ഉണ്ടാവുന്ന ക്ഷതമാണ് സ്‌പൈന്‍ അറ്റാക്ക് എന്ന് പറയുന്നത്. 


    സ്‌പൈനല്‍ സ്റ്റിനോസിസിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല എന്നതാണ് കാര്യങ്ങള്‍ പ്രശ്‌നത്തിലാക്കുന്നത്. പ്രായം ഒരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. പ്രായം കൂടുന്നതിന് അനുസരിച്ച്‌ ഡിസ്‌ക്കുകളും ലിഗ്മെന്റുകളും എല്ലാം മാറി വരാറുണ്ട്. പ്രായമാകുന്നതിലൂടെ നമ്മുടെ ശരീരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പോല തെന്നെ സ്‌പൈനല്‍ കോഡിലും മാറ്റം വരാറുണ്ട്. നട്ടെല്ലിന്റെ ഉള്ളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നോക്കി നമുക്ക് നട്ടെല്ലിന്റെ ആരോഗ്യം സ്ഥിരീകരിക്കാവുന്നതാണ്. ഡിസ്‌കുകളില്‍ ഉണ്ടാവുന്ന തള്ളലും, നട്ടെല്ലിന്റെ സന്ധികളില്‍ ഉണ്ടാവുന്ന തേയ്മാനവും, സന്ധികളിലൂണ്ടാവുന്ന സിസ്റ്റുകള്‍, സന്ധികളിലെ അസ്ഥികളില്‍ ഉണ്ടാവുന്ന അസ്ഥി വളര്‍ച്ച എന്നിവയെല്ലാം പലപ്പോഴും സ്‌പൈനല്‍ കനാലിന്റെ വ്യാസത്തില്‍ വ്യത്യാസം വരുത്തുന്നുണ്ട്. ഇതിന്റെ ലക്ഷണങ്ങള്‍ നോക്കിയാല്‍ അത് ഏതൊക്കെ തരത്തിലാണ് നിങ്ങള്‍ക്ക് സ്‌പൈനല്‍ അറ്റാക്ക് ഉണ്ടെന്ന് തിരിച്ചറിയുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. ഈ അസുഖത്തിന്റെ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാവുന്നതാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

കഴുത്തിന്റെ ഭാഗത്തായുള്ള സുഷുമ്‌നാ നാഡിക്കാണ് ഈ പ്രശ്‌നമെങ്കില്‍ ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ കൈകാലുകള്‍ക്ക് ഉണ്ടാവുന്ന തരിപ്പും മരവിപ്പും സ്ഥിരമാവുന്നു. മാത്രമല്ല കൈവിരലുകളുടെ വഴക്കം കുറയുക, കുപ്പായമിടുമ്ബോള്‍ അതിന് കഴിയാതെ വരുക, കൈയ്യിന് ബലമില്ലാത്ത അവസ്ഥ, നടക്കുമ്ബോള്‍ ബാലന്‍സ് തെറ്റുക, ഇടക്കിടക്ക് വീണ് പോവുന്നതിനുള്ള പ്രവണത എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആദ്യത്തെ ചില ലക്ഷണങ്ങളില്‍ ഒന്നാണ്.

കഴുത്തുവേദന അതികഠിനമായി പലര്‍ക്കും അനുഭവപ്പെടുന്നുണ്ട്. അതും ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. കഴുത്തു വേദന ചിലരില്‍ അനുഭവപ്പെട്ടേക്കാം. മാത്രമല്ല ഇവരില്‍ ചിലര്‍ക്ക് കഴുത്ത് തിരിക്കാൻ  ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നു. എന്നാല്‍ പ്രായം കൂടുന്നതിന് അനുസരിച്ച്‌ ഇത്തരം പ്രശ്‌നങ്ങള്‍ പലരിലും ഉണ്ടാവുന്നുണ്ട്. സുഷുംമ്‌നാ നാഡിക്ക് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് പലരിലും നടക്കുന്നതിനുള്ള ശേഷം കുറയുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ആരംഭത്തില്‍ ഇത് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും കഴുത്ത് വേദനയും മറ്റും തുടര്‍ച്ചയായി ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ വിദഗ്ധനായ ഒരു ഡോക്ടറെ കണ്ട് ഇത് തിരിച്ചറിയേണ്ടതാണ്. വേണ്ടി വന്നാല്‍ എക്‌സറേയം സ്‌കാനിംഗും എടുക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നേരത്തേ കണ്ടെത്തിയാല്‍ അത് ചികിത്സിച്ച്‌ പൂര്‍ണമായും മാറ്റുന്നതിന് കഴിയുന്നുണ്ട്. നടക്കുമ്ബോള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം അതിന്റേതായ ഗൗരവത്തോടെ കാണേണ്ടതാണ്.


 നടുവേദന, നടുവിനുണ്ടാകുന്ന കഴപ്പ് എന്നിവയെല്ലാം ദീര്‍ഘനാളായി ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്നാല്‍ കാര്യമായ നടുവേദന ഇല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. യാതൊരു വിധത്തിലുള്ള വേദനകള്‍ ഇല്ലാതെ തന്നെ പല ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാവുന്നുണ്ട്. നിന്ന് ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥയിലോ കൂടുതല്‍ നില്‍ക്കേണ്ടി വരുന്ന അവസ്ഥയിലോ നടുവില്‍ നിന്ന് താഴേക്ക് ഇറങ്ങി കാലുകളിലേക്ക് തരിപ്പോ മരവിപ്പോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ചിലരില്‍ സ്‌പൈനല്‍ കോഡിന് ഇന്‍ജക്ഷന്‍ വരെ എടുക്കേണ്ട അവസ്ഥ വരുന്നുണ്ട്.

Learn More About Spine Attack