കാവസാക്കി....കണ്ടാല്‍ ഭീകരനല്ല..പക്ഷെ മരണം???

ഒന്നിനും അഞ്ചിനുമിടയില്‍ പ്രായമുള്ള കുട്ടികളുടെ ഹൃദയത്തെ ബാധിച്ചു മരണത്തിനിടയാക്കുന്ന രോഗത്തിന്റെ വ്യാപനനിരക്കു കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 30 ശതമാനമെത്തിയിട്ടും കൃത്യമായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. അണുബാധയാണ് മൂലകാരണം. സാധാരണ വൈറല്‍ പനിപോലെയാണ് ആരംഭം. പനി പെട്ടെന്നു മൂര്‍ച്ഛിക്കും. ശ്വാസതടസം, വിട്ടുമാറാത്ത രൂക്ഷമായ കഫക്കെട്ട്, കണ്ണിലും വായിലും ദൃശ്യമാകുന്ന ചുവപ്പുനിറം, കൈത്തണ്ടിലും പാദങ്ങളിലും ചുവപ്പുനിറവും നീരും, ചൂടുകുരുപോലെ തൊലിപ്പുറത്തു കാണുന്ന കുരുക്കള്‍, കഴുത്തിലെ നീര് എന്നിവയാണ് കാവസാക്കിയുടെ ലക്ഷണങ്ങള്‍. വായ, കവിള്‍, തൊണ്ട, ചുണ്ട് ഇവ ചുവക്കും. നാവ് വീങ്ങി ചുവന്നു സ്ട്രോബറി പോലിരിക്കും.