ചെവി ചൊറിയുന്നോ ?

ചെവി ചൊറിച്ചിൽ പലരെയും അലട്ടുന്ന പ്രശ്നമാണ്. ഈ പ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ ചില പരിഹാരം കണ്ടെത്താം ചെവി കടിച്ചിട്ട്​ വയ്യ എന്ന്​ പരാതിപ്പെടാത്തവർ ഉണ്ടാകില്ല. ചെവി ചൊറിയു​േമ്പാൾ കൈയിൽ കിട്ടുന്ന വസ്​തു അത്​ ബഡ്​സ്​ ആക​െട്ട, സേഫ്​റ്റി പിന്നോ ഹെയർപിന്നോ പേനയോ ആക​െട്ട ചെവിയിലിട്ട്​ തിരിക്കലും ചെവിതോണ്ടി എടുത്ത്​ ചൊറിയലുമെല്ലാം എല്ലാവരും പരീക്ഷിച്ച്​ മടുത്തിരിക്കും. ഇതൊന്നും ചെയ്യാൻ പാടില്ലെന്ന്​ അറിയുന്നവരും ചെവി ചൊറിയുന്നതി​​െൻറ അസ്വസ്​ഥത കൂടു​േമ്പാൾ എല്ലാം പരീക്ഷിക്കുകയും അതി​​െൻറ സുഖം അനുഭവിക്കുകയും ചെയ്യും. പലപ്പോഴും ചെവിക്കുള്ളിൽ മുറിവുണ്ടാകുന്നതിനും അണുബാധക്കും ഇത്​ ഇടവരുത്തും. മുതിർന്നവരെ കണ്ട്​ കുട്ടികൾ അനുകരിക്കുന്നതും അപകടകരമാണ്​. ചെവിക്കുള്ളിൽ ചെറിയ രോമങ്ങളുണ്ട്​. ചിലരിലെ രോമങ്ങൾ സെൻസിറ്റിവിറ്റി കൂടിയതായിരിക്കും. അവ ചെറിയ പൊടി പടലങ്ങൾ പറ്റു​േമ്പാഴേക്കും അസ്വസ്​ഥമാകും. ഇതാണ്​ ഇടക്കിടെ ചൊറിച്ചിൽ അനുഭവപ്പെടുന്നതി​​െൻറ പ്രധാനകാരണം. വരണ്ട ത്വക്ക്​ ഉള്ളവർക്കും ചെവി ചൊറിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ട്​. ചെവി കടി അവസാനിപ്പിക്കാൻ ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാവുന്നതാണ്​. കറ്റാർവാഴക്കുള്ളിലെ ജെൽ എടുക്കുക. ​തല ചെരിച്ചു പിടിച്ച്​ മൂന്ന്​ നാലു തുള്ളി ജെൽ ചെവിക്കുള്ളിൽ ഇറ്റിക്കുക. അൽപ്പ സമയം അത്​ ചെവിക്കുള്ളിൽ തങ്ങാൻ അനുവദിക്കുക. ആന്തരിക കർണത്തിലെത്തുന്ന കറ്റാർ വാഴ ജെൽ അവി​ടത്തെ പിഎച്ച്​ ലെവൽ സാധാരണ നിലയിലാക്കാൻ സഹായിക്കും. കൂടാതെ ചെവിയിലെ വരണ്ട ത്വക്കിലെ എണ്ണമയമുള്ളതാക്കുകയും ചൊറിച്ചിലും അസ്വസ്​ഥതകളും മാറ്റുകയും ചെയ്യും. ഇഞ്ചി അണുനാശക സ്വഭാവമുള്ളതാണ്​. അതുകൊണ്ട്​ ത​െന്ന ഇത്​ ചെവിവേദനയും ചൊറിച്ചിലും മാറ്റും. ഇഞ്ചിനീര്​ നേരിട്ട്​ ചെവിയിലേക്ക്​ ഒഴിക്കരുത്​. മറിച്ച്​ ബാഹ്യകർണ്ണത്തിൽ ഒഴിക്കാം. പല ഒായിലുകളും ചെവി ചൊറിച്ചിലിന്​ ശമനം നൽകുന്നതാണ്​. വെളിച്ചെണ്ണ, വെജിറ്റബിൾ ഒായിൽ, ഒലീവ്​ ഒായിൽ, ടീ ട്രീ ഒായിൽ എന്നിവ ഉദാഹരണങ്ങളാണ്​. ഒരു സ്​പൂൺ ഒായിൽ എടുത്ത്​ അൽപ്പം ചൂടാക്കുക. സഹിക്കാവുന്നത്ര മാത്രമേ ചൂടാക്കാവൂ. ഒരു ഡ്രോപ്പറിൽ ചൂടാക്കിയ ഒായിൽ എടുത്ത്​ തല ചെരിച്ചു പിടിച്ച്​ ചെവിയിൽ ഇറ്റിക്കാം. രണ്ടു മിനുട്ടിന്​ ശേഷം തല നേരെയാക്കി ഒായിൽ കളയാം. കൂടുതൽ ഉ​െണ്ടങ്കിൽ തുടച്ചു കളയാവുന്നതാണ്​. വെളുത്തുള്ളി യും ചെവി ചൊറിച്ചിലാണ് നല്ലൊരു പരിഹാരം വെളുത്തുള്ളി ചതച്ച്​ ചൂടാക്കിയ എണ്ണയിലോ അല്ലെങ്കിൽ എള്ളെണ്ണയിലോ അൽപ്പ നേരം കുതിർത്ത്​ വെക്കുക. എണ്ണയിൽ നിന്ന്​ വെളുത്തുള്ളി അരിച്ചെടുക്കുക. ശേഷം എണ്ണ കർണ്ണ നാളത്തിൽ ഒഴിക്കാം. ഇത്​ ചെവി ​െചാറിച്ചിലിന്​ ഏറ്റവും നല്ല പരിഹാര മാർഗമാണ്​. ചെവിയുടെ കാര്യത്തില്‍ ഉണ്ടാവുന്ന ഓരോ ചെറിയ മാറ്റവും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കാഴ്ച ശക്തിയെ വരെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ചെവി വേദന ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഏത് പ്രായത്തിലുള്ളവരും അതുകൊണ്ട് തന്നെ ചെവി വേദനയെ ശ്രദ്ധിക്കേണ്ടതാണ്. ചെവിയില്‍ നിന്ന് സ്രവം രൂപത്തില്‍ എന്തെങ്കിലും പുറത്ത് വരുന്നുണ്ടെങ്കിലും അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സൈനസ് അണുബാധയും ഇത് ആരോഗ്യത്തിന് വളരെയധികം ബാധിക്കുന്നുണ്ട്. സൈനസ് ഇന്‍ഫെക്ഷന്‍ പലപ്പോഴും പല ആരോഗ്യ പ്രശ്‌നങ്ങളേയും നമ്മുടെ കൂടെക്കൂട്ടുന്നുണ്ട്. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ചെവിയിലെ ചൊറിച്ചില്‍ ആണ്. തലവേദന, മൂക്കടപ്പ്, ചുമ, അതികഠിനമായ സൈനസ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങളാണ്. ആരോഗ്യ സംരക്ഷണത്തിന് വില്ലനാവുന്ന ഒന്നാണ് പലപ്പോഴും തൊണ്ട് വേദന. സാധാരണയായി കണ്ടു വരുന്ന ഒന്നാണ് പലപ്പോഴും തൊണ്ട് വേദന. തൊണ്ട വേദനയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ചെവിവേദന. ചെവിയിലെ അണുബാധ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് അത് ഉണ്ടാക്കുന്ന തൊണ്ട് വേദന പോലുള്ള അവസ്ഥകളെ പറ്റി അറിഞ്ഞിരിക്കണം. ഇത് ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകളെയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം. കേള്‍വി ശക്തിയെ ബാധിക്കുന്ന പല രോഗാവസ്ഥകളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓട്ടോസ്‌ക്ലിറോസിസ് - ചെവിയുടെ അകത്ത് അനാവശ്യമായ എല്ല് വളരുന്ന അവസ്ഥയാണ് പലപ്പോഴും ഈ അവസ്ഥ. ഈ രോഗാവസ്ഥ ഉള്ളവരില്‍ വളരെയധികം സാധ്യതയാണ് കേള്‍വി ശക്തി നഷ്ടപ്പെടുന്നതിന്. മിനിയര്‍ ഡിസീസ്- ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഇയര്‍ബാലന്‍സ് നഷ്ടപ്പെടുക എന്നത് തന്നെയാണ്. അക്കൗസ്റ്റിക് ന്യൂറോമ- കേള്‍വി ശക്തി പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത് പലപ്പോഴും എത്തുന്നത്. ഇത് പലപ്പോഴും പൂര്‍ണമായും കേള്‍വി ശക്തി ഇല്ലാത്ത പോലെ തോന്നുന്നു. തലവേദന, മുഖത്ത് വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍. itchness in ear remedies; ear problems