പൊന്നാണ്....ഈ കറുമ്പന്‍....!!!

കുരുമുളകിന്റെ ഗുണങ്ങളെ കുറിച്ച് നമ്മള്‍ വളരെ കാലം മുമ്പേ ബോധവാന്മാരായിരുന്നു. വിദേശികളുടെ വരവോടെ ലോകമെമ്പാടും കുരുമുളകിനു ആവശ്യക്കാരായി.പൗരാണിക കാലം മുതല്‍ക്കു തന്നെ കുരുമുളകിനെ ഔഷധസേവയുടെ ഭാഗമായി ഉപയോഗിച്ചുവരുന്നുണ്ട്. കുരുമുളക് ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആമാശയത്തിലടങ്ങിയിരിക്കുന്ന വിഷാംശത്തെ ഇല്ലാതാക്കും. മാത്രമല്ല കഫക്കെട്ടിനുള്ള നല്ല ഔഷധമാണ് കുരുമുളക്. കുരുമുളക്, ചുക്ക്, തിപ്പലി ഇവ സമാസമം എടുത്ത് അതിന്റെ എട്ടിരട്ടി വെള്ളത്തില്‍ കഷായമാക്കി നാലില്‍ ഒന്നായി വറ്റിച്ച് 20 മില്ലീ ലിറ്റര്‍ വീതം രാവിലെയും രാത്രിയിലും കഴിച്ചാല്‍ കഫക്കെട്ടും അതോടനുബന്ധിച്ചുള്ള പനിയും മാറികിട്ടും. ഇത് പണ്ടുകാലം മുതല്‍ക്കുതന്നെ പലരും ചെയ്തുപോരുന്ന കാര്യമാണ്.