പ്രമേഹത്തെ ഇങ്ങനെയും നിയന്ത്രിക്കാനാകും

പ്രമേഹം എന്നത് ഒരു അസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. എന്നാല്‍ ഈ അഞ്ച്‌ കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ പ്രമേഹത്തെ നിയന്ത്രിക്കാനാകും. പഴവർ​ഗങ്ങൾ പരമാവധി കഴിക്കാന്‍ ശ്രമിക്കുക. പഴം,ബദാം, മാതളം,ആപ്പിള്‍ ,ഓറഞ്ച്‌ പോലുള്ളവ ദിവസവും കഴിക്കാന്‍ ശ്രമിക്കുക. ഉച്ചയ്‌ക്ക്‌ ഒരു മണിക്ക്‌ മുമ്പ്‌ തന്നെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. മാത്രമല്ല അരി ആഹാരം കഴിക്കാതിരിക്കുന്നത് ഏറെ ഫല പ്രദം .പ്രമേഹരോഗികള്‍ ഉച്ചയ്‌ക്ക്‌ പറ്റുമെങ്കില്‍ ഒരു കപ്പ്‌ ബട്ടര്‍ മില്‍ക്ക്‌ കുടിക്കുന്നത് നല്ലതായിരിക്കും . വിറ്റാമിനുകള്‍ ധാരാളം അടങ്ങിയതാണ്‌ ബട്ടര്‍ മില്‍ക്ക്‌. രക്തത്തിലെ പഞ്ചാസാരയുടെ അളവ്‌ നിയന്ത്രിക്കാന്‍ കപ്പലണ്ടി ഏറെ നല്ലതാണ്‌.നാല്‌ മണിക്ക്‌ സാധിക്കുമെങ്കില്‍ അല്‍പ്പം കപ്പലണ്ടി കഴിക്കാന്‍ ശ്രമിക്കുക. വിറ്റാമിനുകള്‍,മിനറല്‍സ്‌,അമിനോ ആസിഡ്‌ എന്നിവ ധാരാളം അടങ്ങിയതാണ്‌ കപ്പണ്ടി. മറ്റ്‌ എണ്ണ പലഹാരങ്ങളൊന്നും തന്നെ കഴിക്കാതിരിക്കുക.പ്രമേഹരോഗികള്‍ മധുരം പരമാവധി കഴിക്കാതിരിക്കുക ചോക്ലേറ്റ്‌സ്‌,ഐസ്‌ ക്രീം, പോലുള്ള പൂര്‍ണമായും ഒഴിവാക്കുന്നത് നല്ലതായിരിക്കും .അത്‌ പോലെ തന്നെ ചായ,കാപ്പി എന്നിവ പൂര്‍ണമായും ഒഴിവാക്കുക. പ്രമേഹരോഗികള്‍ ദിവസവും നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ്‌ വ്യായാമം.ദിവസവും രാവിലെയും വൈകിട്ടും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തുക. മാനസിക സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ വ്യായാമം ചെയ്യുന്നത്‌ ഏറെ നല്ലതാണ്‌.