തലവേദനക്കുള്ള ഒറ്റമൂലികൾ വീട്ടിൽ  തയ്യാറാക്കാം

എപ്പോൾ വേണമെങ്കിലും ആർക്കും വരാവുന്നതാണ് തലവേദന .ചില ഒറ്റമൂലികൾ പരീക്ഷിച്ചാൽ തലവേദനക്ക് ഏറെ കുറെ പരിഹാരമുണ്ടാക്കാം ഏത് തലവേദനക്കും മല്ലിയില വെള്ളം ഉത്തമമാണ് .ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം മല്ലിയില ഇട്ട് തിളപ്പിക്കുക ഇതിൽ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കാം . പലപ്പോഴും തലവേദനക്കുള്ള ഏറ്റവും മികച്ച ഒറ്റമൂലിയാണിത്.അതുപോലെ ഇഞ്ചി തിളപ്പിച്ച വെള്ളം കുടിക്കുന്നത് എത്ര കഠിനമായ തലവേദനയെയും പ്രതിരോധിക്കാൻ സഹായിക്കും . തേന്‍ ഒരു സ്പൂണ്‍ കഴിക്കുകയോ തേനില്‍ അല്‍പം ഇഞ്ചി അരച്ച്‌ അതിന്റെ നീര് മിക്‌സ് ചെയ്ത് കഴിക്കുന്നതും തലവേദന പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കും .മല്ലിയില ,ജീരകം, ഇഞ്ചി എന്നിവ ചേർത്ത് ചായ കുടിക്കുന്നതും നല്ലതാണ് .ശരീരത്തില്‍ വെള്ളത്തിൻറെ കുറവ് കാരണം നിര്‍ജ്ജലീകരണം സംഭവിക്കുന്നതും തലവേദനയുണ്ടാകാനുള്ള സാധ്യതയുണ്ട് അത്കൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട പൊടിച്ച്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ കുടിക്കുന്നത് തലവേദന പെട്ടെന്ന് പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. അതുപോലെ തന്നെ അല്‍പം ഐസ് ക്യൂബ് എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് നെറ്റിയില്‍ വെക്കുന്നത് തലവേദന പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കും .തലവേദനയുണ്ടാകുന്ന സമയം മസ്സാജ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ് പത്ത് മിനിട്ട് തുടര്‍ച്ചയായി നെറ്റിയില്‍ മസ്സാജ് ചെയ്യുന്നത് ഇത്തരം അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മസ്സാജ് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്.പലപ്പോഴും ഇത്തരം ഒറ്റമൂലികൾ ഉപയോഗിച്ച്‌ തന്നെ തലവേദനക്ക് ഏറെ കുറെ പരിഹാരമുണ്ടാക്കാമെങ്കിലും നമ്മിൽ പലരും കൂടുതലായും ആശ്രയിക്കുന്നത് കടയിൽ കിട്ടുന്ന വേദന സംഹാരികളാണ് ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക.