പ്രതിവര്‍ഷം വായുമലിനീകരണം കൊല്ലുന്നത് എഴുപതുലക്ഷം ആളുകളെ

വായുമലിനീകരണം കാരണം ലോകത്ത് ഒരു വര്‍ഷം ഏകദേശം എഴുപതുലക്ഷം ആളുകള്‍ മരിക്കുന്നെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ പുതിയ റിസര്‍ച്ചില്‍ പറയുന്നത്. വായുമലിനീകരണം മൂലമുള്ള മരണം തൊണ്ണൂറു ശതമാനവും സംഭവിക്കുന്നത് ലോകത്തിലെ താഴ്ന്ന വരുമാനക്കാരുള്ള രാജ്യങ്ങളിലാണ്. തീരെ നിര്‍ധനരായവരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുമാണ് ഇതിന്റ്റെ മാരകഫലങ്ങള്‍ കൂടുതലും അനുഭവിക്കുന്നതെന്ന് WHO ജനറല്‍, ഡോ. റ്റെഡ്‌റോസ് അധനോം ഗെബ്രിയേസസ് പറയുന്നു. ആളെ കൊല്ലുന്ന വായു മലിനീകരണം തടയലാണ് ഇന്ന് ഇന്ത്യയുള്‍പ്പടെയുള്ള എല്ലാ വിദേശ രാജ്യങ്ങളും നേരിടുന്ന പ്രധാന വെല്ലുവിളി. മലിനമായ അന്തരീക്ഷ വായുവിലുള്ള, നേര്‍ത്ത മാലിന്യകണങ്ങള്‍ ആളുകളുടെ ശ്വാസകോശത്തിലേക്കും രക്ത ധമനികളിലേക്കും ആഴ്ന്നിറങ്ങി, ഹൃദയാഘാതം, ശ്വാസകോശ കാന്‍സര്‍, കഠിനമായ ശ്വാസതടസ്സം, ന്യൂമോണിയ തുടങ്ങി മരണകാരണമാവുന്ന രോഗങ്ങള്‍ ഉണ്ടാക്കുന്നു.വീടുകളിലെ ഇന്ധന ഉപയോഗവും, വ്യവസായം, കൃഷി, ട്രാന്‍സ്‌പോര്‍ട് വിഭാഗങ്ങള്‍, പൊടിക്കാറ്റ്, മാലിന്യം കത്തിക്കല്‍, വനനശീകരണം, കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഫാക്ടറികള്‍ തുടങ്ങിയവയാണ് വായുമലിനീകരണത്തിന്‍റെ പ്രധാന സ്രോതസ്സുകള്‍. ഇന്ത്യ ഉള്‍പ്പടെ പല വിദേശ രാജ്യങ്ങളും ഇതിനോടകം തന്നെ വായു മലിനീകരണം കുറക്കാനുള്ള നടപടികള്‍ തുടങ്ങിയിടുണ്ട്.