യൗവ്വനം നിലനിര്‍ത്താന്‍ ചില ഭക്ഷണം

അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും യൗവ്വനം നിലനിര്‍ത്തുന്നതിനും ഒരു പരിധി വരെ ചില ഭക്ഷണ രീതികള്‍ സഹായിക്കും ദിവസവും അഞ്ചു ബദാം മറക്കാതെ കഴിക്കൂ. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ബദാമില്‍ ഉള്ള സിങ്ക്, വിറ്റാമിന്‍ ഇ, എന്നിവയെല്ലാം അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കോശങ്ങള്‍ക്ക് പ്രായമേറുന്നത് തടയുന്നതിന് സഹായിക്കുന്ന ഒന്നാണ് ഡാര്‍ക്ക് ചോക്ലേറ്റ്.ഡാര്‍ക്ക് ചോക്ലാട്ടിലെ ആന്റി ഓക്‌സിഡന്റുകള്‍ നിങ്ങളിലെ ചെറുപ്പത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. കടല്‍ വിഭവങ്ങള്‍ സിങ്ക്, സെലേനിയം, വിറ്റാമിന്‍ ഡി എന്നിവ കൊണ്ട് സമ്പുഷ്ടമാണ്. ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് പ്രായത്തെ പിടിച്ച് കെട്ടാന്‍ സഹായിക്കുന്നു.പ്രായാധിക്യത്തേ തടയാനും ആരോഗ്യത്തെ സംരക്ഷിക്കാനും ചീര എന്തുകൊണ്ടും നല്ലതാണ് .വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ആന്റി ഓക്സിഡന്റുകള്‍ എന്നിവയുടെ കലവറയാണ് ചീര എന്നത് തന്നെയാണ് ഇതിന്റേയും പ്രത്യേകത.കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം ഇത് നമ്മുടെ കോശങ്ങളെ നാശത്തില്‍ നിന്നും സംരക്ഷിക്കുന്നു. പപ്പായയും നാരങ്ങയും ആന്റി ഒക്സിടന്റുകളാല്‍ സമ്പുഷ്ടമാണ്.അള്‍ട്രാവയലറ്റ് രശ്മി മൂലമുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഇല്ലാതാക്കാന്‍ മുന്തിരി കഴിയ്ക്കുന്നത് സഹായിക്കും.ഗ്രീന്‍ ടീ മുഖത്തെ പാടുകളും ചുളിവുകളും ഇല്ലാതാക്കുന്നു. ഇത് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ നല്ലതാണ്.