മീനില്‍ ചേര്‍ക്കുന്നത് മൃതദേഹത്തില്‍ ചേര്‍ക്കേണ്ടത് !!!

മൃതദേഹത്തിൽ ഉപയോഗിക്കുന്ന ഫോർമാലിൻ മാരകമായ അളവിൽ മൽസ്യത്തിൽ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മല്‍സ്യത്തില്‍ മൃതദേഹം അഴുകാതെ സൂക്ഷിക്കാനുപയോഗിക്കുന്ന ഫോര്‍മാലിനെന്ന രാസവസ്തു മാരകമായ അളവില്‍ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.അമരവിള, വാളയാര്‍ ചെക്ക്പോസ്റ്റുകളില്‍നിന്നായി രണ്ടാഴ്ചക്കിടെ മടക്കി അയച്ചതു 14,000 കിലോ മത്സ്യം.ഫോര്‍മാലിന്‍ അമിതമായി ശരീരത്തിലെത്തിയാല്‍ അര്‍ബുദമടക്കം ഗുരുതര രോഗങ്ങള്‍ക്കു കാരണമാകും.തിങ്കളാഴ്ച ഹൈദരാബാദില്‍നിന്ന് ഇടപ്പഴഞ്ഞി മാര്‍ക്കറ്റിലേക്കു കൊണ്ടുവന്ന 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷവിഭാഗം അമരവിള ചെക്പോസ്റ്റില്‍ പിടിച്ചു. പ്രാഥമിക പരിശോധനയില്‍ തന്നെ ഫോര്‍മാലിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മത്സ്യമത്രയും തിരിച്ചയച്ചു. കൊല്ലം നീണ്ടകരയില്‍ തമിഴ്നാട്ടില്‍നിന്നെത്തിച്ച ഐസിലും രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.