നിന്ന് വെള്ളം കുടിക്കാറുണ്ടോ?

നിന്ന് വെള്ളം കുടിക്കാറുണ്ടോ? നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ ബ്ലാഡറില്‍ മാലിന്യങ്ങള്‍ അടിയാന്‍ കാരണമാകും നിന്നു കൊണ്ട് വെള്ളം കുടിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍..! ഈ വാദത്തില്‍ എന്തെങ്കിലും വാസ്തവമുണ്ടോ? പരിശോധിക്കാം.. 'നിന്ന് വെള്ളം കുടിക്കുമ്പോള്‍ വെള്ളം നേരിട്ട് കുത്തനെ താഴേക്ക് പോകുന്നു. ഇത് ശരീരത്തിന്റെ പലയിടങ്ങളിലേക്കും വെള്ളമെത്തുന്നത് തടയുന്നു.. സത്യമെന്ത് എന്ന് അറിയാം എട്ടാം ക്ലാസ് വരെ പഠിച്ച ബയോളജി മറന്നതാണു പ്രശ്‌നം. ദഹനേന്ദ്രിയവ്യവസ്ഥയെക്കുറിച്ച് അടിസ്ഥാന അറിവുള്ള ഒരാള്‍ക്ക് കുത്തനെയുള്ള ഈ പോക്ക് ഏതായാലും നടക്കില്ലെന്നുള്ളത് ഉറപ്പാണ്. അന്നനാളവും ആമാശയവും പിന്നെ വളഞ്ഞുപുളഞ്ഞുകിടക്കുന്ന ചെറുകുടലും കഴിഞ്ഞല്ലേ വന്‍കുടലിലെത്തുകയുള്ളൂ.അന്നനാളം ഒരു പി.വി.സി പൈപ്പ് പോലെ സ്മൂത്തായങ്ങനെ കിടക്കുകയാണെന്ന് തോന്നിയാല്‍ മുകളില്‍ നിന്ന് വെള്ളമൊഴിക്കുമ്പൊ ആമാശയത്തിന്റെ ഭിത്തിയില്‍ വന്ന് ശക്തിയായിടിച്ച് തട്ടിത്തെറിക്കുമെന്നൊക്കെ തോന്നാം. അതല്ല പക്ഷേ വാസ്തവം. കുപ്പിയില്‍ നിന്ന് കമിഴ്ത്തുന്നതും സ്‌ട്രോ വച്ച് കുടിക്കുന്നതുമൊക്കെ ആമാശയത്തിലെത്തുന്നത് വെറുതെയങ്ങ് ഒഴുകിപ്പോവുകയല്ല.ഇവയൊക്കെ നടക്കുന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയുടെ അനന്തരഫലമായാണ് കുടിക്കുമ്പൊ മൂക്കിലൂടെ തിരിച്ച് വരാതെയും ശ്വാസകോശത്തിലേക്ക് കയറിപ്പോകാതെയും ഭക്ഷണവും വെള്ളവും ആമാശയത്തിലെത്തുന്നത് ഒരു കോര്‍ഡിനേറ്റഡായ, സങ്കീര്‍ണ്ണമായ പ്രക്രിയയുടെ അനന്തരഫലമായാണ്'നേരിട്ട് വെള്ളം താഴേക്കെത്തുന്നതോടെ ഈ ശുദ്ധീകരണ പ്രക്രിയ അവതാളത്തിലാകുമത്രേ. ഇത് ക്രമേണ വൃക്കയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. വെള്ളത്തില്‍ നിന്ന് ശരീരത്തിന് പ്രത്യേകം ലഭിക്കേണ്ട പോഷകങ്ങളും വിറ്റാമിനുകളുമൊക്കെയുണ്ട്...? ഉണ്ടോ? ശുദ്ധീകരിച്ച വെള്ളത്തില്‍ നിന്ന് ശരീരത്തിനു ലഭിക്കേണ്ട വൈറ്റമിനുകളൊന്നുമില്ല. വൈറ്റമിനുകള്‍ ശരീരത്തിനു ലഭിക്കാന്‍ ഓരോ വൈറ്റമിനും കൃത്യമായ സ്രോതസുകളുണ്ട്. വളരെ വേഗത്തില്‍ അകത്തുകൂടി പോവുന്നെന്ന അടുത്ത വാചകവും അവാസ്തവമാകയാല്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്ന് കരുതുന്നു. വെള്ളം മാലിന്യങ്ങളെ പുറന്തള്ളാനുള്ള മാധ്യമമായി വൃക്കകള്‍ ഉപയോഗിക്കുന്നുണ്ടെന്നത് ഒരു പരിധിവരെ ശരി. പക്ഷേ മാലിന്യനിര്‍മാര്‍ജനം വൃക്കകളുടെ മാത്രം പണിയല്ല. അതീ വെള്ളമൊഴിച്ച് കഴുകുന്നത്ര സിമ്പിളുമല്ല. അതുപോലെ തന്നെയാണ് ഓക്‌സിജന്റെയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെയുമൊക്കെ കാര്യവും. ഇരുന്ന് വെള്ളം കുടിച്ചാലും നിന്ന് കുടിച്ചാലും അരയ്ക്ക് മുകളിലേക്കുള്ള ഭാഗം ഒരേപോലെതന്നെയാണുണ്ടാവുകയെന്ന ഒരു സിമ്പിള്‍ ലോജിക് മാത്രം ഓര്‍മ്മയിലുണ്ടായാല്‍ മതി. ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം ആവശ്യമാണ്. നമ്മുടെ ശരീരത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും സുഗമമായി മുന്നോട്ടു കൊണ്ടു പോകാന്‍ വെള്ളം ആവശ്യം തന്നെ. എന്നാല്‍ വെള്ളം കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഗതികളെ കുറിച്ചറിയാമോ ? ദിവസവും എട്ടു ഗ്ലാസ്സ് വെള്ളം കുടിക്കണമെന്നു നമുക്കറിയാം. എന്നാല്‍ നിന്നു കൊണ്ടുള്ള വെള്ളം കുടിയെക്കുറിച്ച് എന്തറിയാം.ആയുര്‍വേദം പറയുന്നത് ഒരിക്കലും നിന്നു കൊണ്ട് വെള്ളം കുടിക്കരുത് എന്നാണ്. കാരണം നിന്നു കൊണ്ടു വെള്ളം കുടിക്കുമ്പോള്‍ വയറിലെ മസിലുകള്‍ക്ക് സമ്മര്‍ദം ഏറും. ഇങ്ങനെ വരുമ്പോള്‍ അന്നനാളത്തില്‍ നിന്നു വെള്ളം വയറില്‍ എത്തുമ്പോള്‍ അന്തരികാവയവങ്ങള്‍ക്ക് കേടുപാടുകള്‍ ചിലപ്പോള്‍ സംഭവിക്കാം. ഇതുകാരണം ശരീരത്തിലെത്തുന്ന ധാതുക്കള്‍ പുറംതള്ളും.