വിഷാദരോഗം രൂക്ഷമാകുന്നു:  ലോകാരോഗ്യ സംഘടനാ മുന്നറിയിപ്പ്

വരുന്ന നാളുകളില്‍ വിഷാദരോഗം രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് .ശരീരത്തിന് ഉപദ്രവമുണ്ടാക്കുന്ന രോഗങ്ങളില്‍ ഹൃദ്രോഗമാണ് ഇപ്പോള്‍ പ്രധാനി.എന്നാല്‍ 2030 ആകുമ്പോഴേക്കും ഈ സ്ഥാനം വിഷാദരോഗം കൈയ്യടക്കുമെന്നാണ് നിഗമനം. കേരള മെന്റൽ ഹെൽത്ത് അതോറിറ്റി, നാഷണൽ ഹെൽത്ത് മിഷൻ എന്നിവചേർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നടത്തിയ പഠനത്തിൽ എട്ടിൽ ഒരാൾക്ക് കൗൺസലിങ് വേണമെന്ന് കണ്ടെത്തി. കൊല്ലം, ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ജില്ലകളിലായിരുന്നു സർവേ. കൂടുതൽപേരിലും കണ്ടെത്തിയത് വിഷാദരോഗമാണ്.കേരളത്തിൽ ദിവസം 25-ലധികം പേർ ആത്മഹത്യചെയ്യുന്നു. ഇതിൽ പകുതിയും വിഷാദരോഗമുള്ളവരാണ്. 18-29 വയസ്സ് പ്രായക്കാരിൽ കൂടുതൽ പേർ മരിക്കുന്നത് അപകടംമൂലമാണ്. രണ്ടാം സ്ഥാനം ആത്മഹത്യയും. ലക്ഷത്തിൽ 21 എന്നതാണ് രാജ്യത്തെ ആത്മഹത്യാ നിരക്ക്. മസ്തിഷ്കത്തിനും നാഡിവ്യൂഹത്തിനും ഉണ്ടാകുന്ന പ്രവർത്തന വ്യതിയാനമാണ് വിഷാദരോഗത്തിന് പ്രധാന കാരണം. സമൂഹ ജീവിയായി മാറുകയാണ് രോഗത്തെ നേരിടാനുള്ള പോംവഴി.