രക്തപരിശോധനയിലൂടെ 14–ാം മിനിറ്റിൽ ഹൃദയാഘാതം

രക്തപരിശോധനയിലൂടെ 14–ാം മിനിറ്റിൽ ഹൃദയാഘാതം അറിയാം ‘കോബാസ് എച്ച് 232 എ’ എന്ന ഉപകരണം ആധുനികമായി പോയിന്റ് ഓഫ് കെയർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുക രക്തപരിശോധനയിലൂടെ പതിനാലാം മിനിറ്റിൽ ഹൃദയാഘാതം കണ്ടു പിടിക്കാനുള്ള ഉപകരണം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ‘കോബാസ് എച്ച് 232 എ’ എന്ന ഉപകരണം ആധുനികമായി പോയിന്റ് ഓഫ് കെയർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണു പ്രവർത്തിക്കുക. സാധാരണ ഹൃദയാഘാതം കണ്ടുപിടിക്കണമെങ്കിൽ രക്തം ലാബിൽ നൽകിയ ശേഷം നാലു മണിക്കൂർ കാത്തിരിക്കണമായിരുന്നു. പുതിയ ഉപകരണം ചികിത്സാ രംഗത്തെ വിപ്ലവകരമായ മാറ്റമായാണു ഡോക്ടർമാർ കരുതുന്നത്.മെഡിക്കൽ കോളജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികൾക്ക് ഈ ഉപകരണത്തിന്റെ പ്രയോജനം ലഭിക്കും. ആശുപത്രി വികസന സമിതിയുടെ ലാബിലാണു രക്തം പരിശോധിക്കുക. നിലവിൽ വൻകിട ആശുപത്രികളിൽ മാത്രമേ ഈ സൗകര്യമുള്ളൂവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രോഗികളുടെ തിക്കും തിരക്കും കാരണം കൃത്യസമയത്ത് പരിശോധനകൾ പൂർത്തിയാക്കി ചികിത്സ ലഭ്യമാക്കാൻ പാടുപെടുന്ന ഡോക്ടർമാർക്ക് ഈ ഉപകണം ഏറെ സഹായകമായിരിക്കും.