ബീട്രൂട്ട്‌ ജ്യൂസ് കുടിക്കൂ  സൌന്ദര്യം വര്‍ദ്ധിക്കും

ചര്‍മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒരു ഗ്ലാസ്സ് ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത്. പലരിലും മുടി കൊഴിച്ചിലിന് കാരണമാകുന്നത് പൊട്ടാസ്യത്തിന്റെ അഭാവമാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗമാണ് ബീറ്റ്‌റൂട്ട് ജ്യൂസ് . ഇത് മുടി വളര്‍ച്ച കൂട്ടുന്നതിനും ആരോഗ്യമുള്ള മുടി വളരുന്നതിനും സഹായിക്കുന്നു.ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി മുടിയില്‍ ഉണ്ടാവുന്ന വരള്‍ച്ചക്ക് പരിഹാരം കാണുന്നതിനും സഹായിക്കും .ബീട്രൂട്ട്‌ ജ്യൂസ് ദിവസവും കുടിക്കുന്നത് തുടര്‍ന്നാല്‍ ശരീരത്തിന്റെ സൌന്ദര്യത്തിലും ആരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും .ചര്‍മ്മ സംരക്ഷണത്തിന്‍റെ കാര്യത്തിലും ഏറ്റവും പ്രയോജനം നല്കുന്നയ്യോന്നാണ് ബീറ്റ്‌റൂട്ട്‌.ബീട്രൂട്ട്‌ ജ്യൂസ് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം നല്കാന്‍ സഹായിക്കുന്നു .അല്‍പം ബീറ്റ്‌റൂട്ട് നീര് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുകയോ ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കുകയോ ചെയ്താല്‍കണ്ണിനു അടിയിലെകറുപ്പ്നിറം മാറും .ദിവസവും അല്‍പം ബീറ്റ്‌റൂട്ട് നീര് ചുണ്ടില്‍ തേച്ച് പിടിപ്പിച്ച് കിടക്കുന്നത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. ചര്‍മ്മത്തിന്റെ മൃദുത്വത്തിന് ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിനായി അല്‍പം ബീറ്റ്‌റൂട്ട് നീര്, അല്‍പം തൈര് എന്നിവ മിക്‌സ് ചെയ്ത് ഇത് ശരീരത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.അതിലുപരി അല്‍പം തേനിലും പാലിലും ഇത് മിക്‌സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവിനെ അകറ്റാന്‍ സഹായിക്കുന്നു.വിപണിയില്‍ എത്തുന്ന എണ്ണകളും മറ്റും പല വിധത്തിലാണ് മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളാണ് മികച്ചത് .