പതപ്പിച്ചു നശിപ്പിക്കരുത്!

ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണെന്ന് പഠനം ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നത് ബാക്ടീരിയയേയും സൂക്ഷമാണുക്കളെയും ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്തനെന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതു തെറ്റാണ്, സൂക്ഷമാണുക്കള്‍ എല്ലാം തന്നെ അപകടകാരികളല്ല. ശരീരത്തിന് ആവശ്യമായ സൂക്ഷമാണുക്കളുമുണ്ട്. ദഹനത്തിനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും സൂക്ഷമാണുക്കളുടെ പങ്ക് നിര്‍ണ്ണായകമാണ്. എന്നാല്‍ ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ഈ സൂക്ഷമാണുക്കളെയും നല്ല ബാക്ടീരിയകളെയും കൂടി നശിപ്പിച്ചു കളയുന്നു.