ആർക്കാണ് അല്‍ഷിമേഴ്സ്?

cമേധാക്ഷയത്തിന്റെ അഥവാ ഡിമെൻഷ്യയുടെ ഏറ്റവും പ്രധാന കാരണമാണ് അല്‍ഷിമേര്‍ രോഗം മേധാക്ഷയത്തിന്റെ (dementia) ഏറ്റവും പ്രധാന കാരണമാണ് അല്‍ഷിമേര്‍ രോഗം. മറവി തോന്നിയാൽ അത് അൽഷിമേഴ്‌സ് ആണോ എന്ന് ഭയക്കുന്ന ഒരു പ്രായം. അറിയാം അൽഷിമേഴ്‌സിനെ. സ്മൃതിനാശവും ധാരണശേഷിപരമായ (cognitive) കഴിവുകള്‍ നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.നമ്മുടെ തലച്ചോര്‍ ഞരമ്പ്‌കോശങ്ങളുടെ (Neuron) ഒരു കാടാണ്. അവയില്‍ നിന്നുള്ള തന്തുക്കള്‍, അടുത്ത ന്യൂറോണുകളുമായുള്ള സന്ധികള്‍ അതിലൂടെ കടന്നു പോകുന്ന സിഗ്നലുകള്‍ തുടങ്ങി അനുസ്യൂതം പ്രവര്‍ത്തനനിരതമാണ് മസ്തിഷ്‌കം.ഈ കോശങ്ങള്‍ക്കിടയില്‍ അമൈലോയിഡ് (Amyloid beta) എന്ന protein നാരുകള്‍ അടിഞ്ഞു കൂടുന്നതും tau എന്ന് വിളിക്കപ്പെടുന്ന പ്രോട്ടീന്‍ കരടുകുരുക്കുകള്‍ നിറയുന്നതും ആണ് അല്‍ഷിമേഴ്‌സില്‍ നാശം വിതയ്ക്കുന്ന പ്രധാന വില്ലന്മാര്‍ എന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിട്ടുള്ളത്. അല്‍ഷിമേഴ്‌സില്‍ രോഗത്തില്‍ ഇത് വളരെ വ്യാപകമായി കാണുകയും ഓര്‍മകള്‍ രൂപപ്പെടുന്ന ഭാഗങ്ങളെ ആദ്യം ബാധിക്കുകയും മറ്റിടങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ഈ രാസനാരുകളും കരടുകളും കോശങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ തടയുകയും കോശങ്ങളുടെ നിലനില്‍പ്പിനെ ബാധിച്ചു അവയുടെ ആയുസ്സ് കുറക്കുകയും ചെയ്യുന്നു എന്നാണ് കരുതപ്പെടുന്നത്. ഞരമ്പുകോശങ്ങളുടെ മൃതിയും നാശവും ആണ് സ്മൃതിനാശം സ്വഭാവവ്യതിയാനങ്ങങ്ങള്‍,ദൈനംദിന പ്രവൃത്തികളിലെ മാന്ദ്യം തുടങ്ങിയ ലക്ഷണങ്ങള്‍ക്കു കാരണം.അറുപത്തഞ്ചു കഴിഞ്ഞവര്‍ക്കാണ് ഏറിയ പങ്കും കണ്ടു വരുന്നതെങ്കിലും അതിലും ചെറുപ്പമായവര്‍ക്കും അല്‍ഷിമേഴ്സ് അസാധാരണമല്ല. അമേരിക്കയില്‍ മാത്രം അവിടുത്തെ കണക്കുകള്‍ പ്രകാരം അറുപത്തഞ്ചു വയസില്‍ താഴെയുള്ള രണ്ടു ലക്ഷം അല്‍ഷെയ്മേഴ്സ് രോഗികള്‍ ഉണ്ട്. അല്‍ഷിമേഴ്‌സിന്റെ ആദ്യ ലക്ഷണങ്ങള്‍ സമീപകാലത്തെ ഏറ്റവും പുതുതായി മനസിലാക്കിയ ഒരു വിവരം ഓര്‍ത്തെടുക്കുവാനുള്ള ബുദ്ധിമുട്ടാണ്. തുടര്‍ന്ന് തീവ്രതയേറുന്തോറും സ്ഥകാലജ്ഞാനങ്ങള്‍ നഷ്ടപ്പെടുക, സ്വഭാവ വൈകല്യങ്ങള്‍, Mood വ്യതിയാനങ്ങള്‍, ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശയക്കുഴപ്പം, കുടുംബക്കാരെയും സുഹൃത്തുക്കളെയും പരിചാരകരെയും അകാരണമായി സംശയിക്കുക, തീവ്രമായ സ്മൃതിനാശം, സ്വഭാവ വൈകല്യങ്ങള്‍, സംസാരിക്കാനും ഭക്ഷണമിറക്കാനും നടക്കാനുമൊക്കെ പ്രയാസം ഒക്കെയുണ്ടാകാം.ഓര്‍മ, ചിന്താശക്തി, അനുമാന ശേഷി എന്നിവയെയെല്ലാം ബാധിക്കുന്ന ഈ രോഗത്തിന്റെ പ്രധാന അപായസൂചനകളായി എടുത്ത് പറയുന്നത് പലതാണ്. നിത്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള മറവി,,