ഗൂഗിള്‍ നിങ്ങളെ വലിയ രോഗിയാക്കും

എന്തിനും, ഏതിനും ഗൂഗിളിനെ ആശ്രയിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്. ഇത്തരക്കാരെ മറവിരോഗം പിടികൂടാനുള്ള സാധ്യത ഏറെയാണെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.ബ്രിട്ടണിലെ സെന്റ് ആന്‍ഡ്രൂസ് സര്‍വ്വകലാശാലയിലെ പ്രൊഫ. ഫ്രാങ്ക് ഗുണ്‍ മൂര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്. കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കാതെ തലച്ചോറിനെ നിഷ്‌ക്രിയമായി നിര്‍ത്തുകയും ഗൂഗിളില്‍ നിന്ന് ഒന്നോ രണ്ടോ ക്ലിക്കിലൂടെ വിവരങ്ങള്‍ തേടുകയും ചെയ്യുന്നത് രോഗ സാധ്യത വളര്‍ത്തുന്നുണ്ടെന്ന് ഇദ്ദേഹം സമര്‍ത്ഥിക്കുന്നത്. തലച്ചോര്‍ ഉപയോഗിക്കുന്നതിന് അനുസരിച്ച് തിളക്കവും മൂര്‍ച്ചയും കൂടുന്ന ആയുധത്തിന് സമാനമാണ്. ഉപയോഗിക്കാതിരുന്നാല്‍ അത് തുരുമ്പെടുക്കും. തലച്ചോറിന്റെ ആരോഗ്യത്തിന് കുറഞ്ഞ പക്ഷം കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്ന വ്യായാമം എങ്കിലും വേണം. നമ്മുടെ ഓര്‍മയില്‍ നിന്ന് ചികഞ്ഞെടുക്കാന്‍ ശ്രമിക്കാതെ കുറുക്കുവഴിയില്‍ വിവരങ്ങള്‍ തേടി ഇന്റര്‍നെറ്റിലേക്ക് തിരിയുമ്പോള്‍ അത് ബാധിക്കുന്നത് തലച്ചോറിനെയാണെന്ന് ഫ്രാങ്ക് ഗണ്‍ മൂര്‍ പറയുന്നു.