തൈറോയ്ഡ് രോഗങ്ങളെ കരുതിയിരിക്കാം

തൈറോയ്ഡ് രോഗങ്ങള്‍ക്ക് ചില മുന്‍കരുതലുകള്‍ ജീവിത ക്രമത്തിലെ അപാകതകളാണ് തൈറോയ്ഡ് രോഗത്തെ ക്ഷണിച്ചു വരുത്തുന്നത്.ചില മുന്‍കരുതലുകള്‍ എടുത്താല്‍ തൈറോയ്ഡ് രോഗത്തെ പടികടത്താം. യൗവനത്തിൽത്തന്നെ പലർക്കും ഹൈപ്പോ തൈറോയ്ഡ്, ഹൈപ്പർ തൈറോയ്ഡ് എന്നിവ പിടിപെടുന്ന അവസ്ഥയാണ് പൊതുവേ കണ്ടു വരുന്നത്.എല്ലാ ദിവസവും ഉറങ്ങുന്നതിനും ഉണരുന്നതിനും കൃത്യമായ ടൈംടേബിൾ വേണം. ജോലിയുള്ള ദിവസങ്ങളിൽനിന്നു വ്യത്യസ്തമായി അവധിദിവസങ്ങളിൽ ഉച്ചവരെ ഉറങ്ങുന്ന ശീലം ഉപേക്ഷിക്കുക.തൈറോയിഡ് സംബന്ധമായ മരുന്നുകൾ കഴിച്ചുതുടങ്ങിയാൽ നിശ്ചിത ഇടവേളകളിൽ ഡോക്ടറെ കണ്ട് തൈറോയ്ഡ് നില പരിശോധിക്കുക. മാറ്റമുണ്ടെങ്കിൽ മരുന്നുകൾക്കും മാറ്റം വരുത്തണം.വ്യായാമം ചെയ്യുന്നതു നല്ലതു തന്നെ. പക്ഷേ തൈറോയ്ഡ് രോഗം കണ്ടെത്തിക്കഴിഞ്ഞാൽ ഡോക്ടറുടെ നിർദേശപ്രകാരമേവ്യായാമം ചെയ്യാവൂ.കാരണം ചില വ്യായാമങ്ങൾ നിങ്ങൾക്കു ദോഷം ചെയ്തേക്കാം.