വാർത്തകളിൽ നിറഞ്ഞുനിന്ന റിട്രോഗ്രേഡ് അംനീഷ്യ

 റിട്രോഗ്രേഡ് അംനീഷ്യ എന്ന രോഗം വാര്‍ത്തകളില്‍ സജീവമാവുകയാണ്. എന്താണ് ഈ റിട്രോഗ്രേഡ് അംനീഷ്യ? 

              ആന്റിറോഗ്രേഡ് അംനീഷ്യ (Anterograde amnesia)റിട്രോഗ്രേഡ് അംനീഷ്യ (Retrograde amnesia) എന്നിങ്ങനെ രണ്ട് തരം അംനീഷ്യകളാണ് ഉള്ളത്. ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിനു ശേഷം പുതിയ കാര്യങ്ങള്‍ ഓര്‍ത്തുവെക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ആന്റിറോഗ്രേഡ് അംനീഷ്യ. ആഘാതങ്ങളെ തുടര്‍ന്ന് ഓര്‍മ ശക്തി നശിക്കുന്ന വ്യക്തിക്ക് ശേഷം സംഭവിക്കുന്ന കാര്യങ്ങള്‍ ഓര്‍ത്തു വെക്കാന്‍ സാധിക്കാത്ത അവസ്ഥയാണുണ്ടാവുന്നത്. പുതിയ കാര്യങ്ങള്‍ ഓര്‍ത്തുവെക്കാന്‍ സാധിക്കാത്ത അവസ്ഥയാണിത്. അവര്‍ക്ക് പുതിയ കാര്യങ്ങള്‍, സംഭവങ്ങള്‍, പേരുകള്‍ തുടങ്ങിയവയൊക്കെ ഓര്‍ത്തു വെക്കാന്‍ ബുദ്ധിമുട്ടുണ്ടാവും. അതേസമയം ഇവര്‍ക്ക് പഴയ കാര്യങ്ങള്‍ നല്ലതു പോലെ തന്നെ ഓര്‍മ്മയുണ്ടാവും. 

 എന്നാല്‍ എന്നാല്‍ ആഘാതത്തിന് ശേഷം ചില പ്രത്യേക സംഭവങ്ങളോ അതിനോടനുബന്ധിച്ച കാര്യങ്ങളോ ഓര്‍ത്തെടുക്കാന്‍ പറ്റാത്ത അവസ്ഥയാണ് റിട്രോഗ്രേഡ് അംനീഷ്യ. ആഘാതമുണ്ടാക്കിയ സംഭവത്തോടടുത്ത് നില്‍ക്കുന്ന ഓര്‍മകളെയാണ് റിട്രോഗ്രേഡ് അംനീഷ്യ ബാധിക്കുന്നത്. വ്യക്തിക്ക് ഉണ്ടാവുന്ന ആഘാതത്തിന്റെ തോത് അനുസരിച്ച് ഈ ഓര്‍മക്കുറവ് താല്‍ക്കാലികമായോ സ്ഥിരമായോ തുടരാം.  അപകടങ്ങള്‍ക്ക് ശേഷമാണ് സാധാരണഗതിയില്‍ റിട്രോഗ്രേഡ് അംനീഷ്യ ഉണ്ടാകാറുള്ളൂ. 

 ടെംപറലി ഗ്രേഡഡ് റിട്രോഗ്രേഡ് അംനീഷ്യ, ഫോക്കല്‍ ഐസൊലേറ്റഡ് ആന്റ് പുവര്‍ റിട്രോഗ്രേഡ് അംനീഷ്യ എന്നിങ്ങനെ രണ്ട് തരം റിട്രോഗ്രേഡ് അംനീഷ്യയാണ് സാധാരണ കണ്ടുവരുന്നത്. 

 കാരണങ്ങള്‍ 

 റിട്രോഗ്രേഡ് അംനീഷ്യയുടെ മൂലകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും പ്രധാനമായുംതാഴെ പറയുന്ന ഈ കാര്യങ്ങള്‍കൊണ്ട് റിട്രോഗ്രേഡ് അംനീഷ്യ ഉണ്ടാവാം. 

 
     തലച്ചോറിനേറ്റ ആഘാതങ്ങള്‍ 
     മാനസിക ആഘാതങ്ങള്‍ 
     ശരീരത്തിലെ പോഷകങ്ങളുടെ കുറവ് (മദ്യപാനികളായ ആളുകളിലെ വൈറ്റമിന്‍ b1ന്റെ കുറവ്) 
     തലച്ചോറിനേയും രക്തത്തേയും ബാധിക്കുന്ന അണുബാധ 
     ചില ശസ്ത്രക്രിയകളുടെ അനന്തരഫലമായും ഇത്തരം ഓര്‍മക്കുറവുകള്‍ പ്രകടമാവാറുണ്ട്. 

 എങ്ങനെ പരിശോധിച്ചറിയാം? 

 റിട്രോഗ്രേഡ് അംനീഷ്യയുടെ ലെവല്‍ തിരിച്ചറിയാന്‍ വിവധ തരം പരിശോധനകളുണ്ട്. ആഘാതമേറ്റ വ്യക്തിയെ കൗണ്‍സിലിങിന് വിധേയമാക്കിയുള്ള വസ്തുത പരിശോധന, വ്യക്തിയുടെ തൊഴില്‍, ബന്ധങ്ങള്‍, പശ്ചാത്തലം എന്നിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഓട്ടോ ബയോഗ്രഫിക്കല്‍ മെമ്മറി ഇന്റര്‍വ്യൂ തുടങ്ങിയവയിലൂടെ രോഗനിര്‍ണയം നടത്താം. 

            എംആര്‍ഐ പരിശോധന, സിടി സ്‌കാന്‍, ഇഇജി എന്നിവയിലൂടെ തലച്ചോറിനേറ്റ ക്ഷതം പരിശോധിക്കാം.