ഒഴിയാബാധയാകുന്ന കഴുത്തു വേദന

കഴുത്തു വേദനക്ക് പരിഹാരമുണ്ട് തിരക്ക് പിടിച്ച ജീവിതത്തിനിടയില്‍ വിടാതെ പിടികൂടുന്ന ഒരു രോഗമാണ് കഴുത്തു വേദന.ഗുരുതര രോഗങ്ങളുടെ കൂട്ടത്തില്‍പ്പെടില്ലെങ്കിലും കഴുത്തുവേദന എപ്പോഴും നമ്മെ ആലോസരപ്പെടുത്താറുണ്ട്. സ്വകാര്യവാഹനങ്ങളും കമ്പ്യൂട്ടറുകളും വ്യാപകമായതോടെയാണ് കഴുത്ത് വേദന എല്ലാവരിലും സാധാരണമായത്.കഴുത്ത് ശരിയായ രീതിയില്‍ വെക്കാതെ വായിക്കുകയും എഴുതുകയും കമ്പ്യൂട്ടര്‍ ഉപയോഗിക്കുകയും ചെയ്യുന്നതുമൂലമാണ് അടുത്തകാലത്തായി കൂടുതലായി ഈ രോഗം പൊതുവെ കണ്ടുവരുന്നത്. കമ്പ്യൂട്ടര്‍ നിരന്തരം ഉപയോഗിക്കുന്നവരില്‍ മാത്രമല്ല, ചെറിയ ക്ലാസുകളില്‍ പ~ിക്കുന്ന വിദ്യാര്‍ഥികളിലും ഈ പ്രശ്‌നമുണ്ട്.കഴുത്ത് തെറ്റായരീതിയില്‍ അധികസമയം ഒരേ അവസ്ഥയില്‍ തുടരുന്നതുകൊണ്ടാണിത്. എഴുതുമ്പോഴും വായിക്കുമ്പോഴും കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോഴും മറ്റു ജോലികള്‍ ചെയ്യുമ്പോഴും കുനിഞ്ഞിരിക്കുന്നത് തെറ്റായ രീതിയാണ്.കമ്പ്യൂട്ടറിന്റെ അമിതമായ ഉപയോഗം കുറക്കുക. കണ്ണുകള്‍ കമ്പ്യൂട്ടറിന്റെ സ്‌ക്രീനിനുനേരേ വരത്തക്കവിധം കസേരയുടെ ഉയരമോ മോണിറ്ററോ ക്രമീകരിക്കണം.കുനിഞ്ഞിരിക്കാതെ എപ്പോഴും നിവര്‍ന്നിരിക്കാന്‍ ശീലിക്കുക. വായിക്കുമ്പോഴും കുനിഞ്ഞിരിപ്പ് ഒഴിവാക്കുക.ഉയരം കുറഞ്ഞ തലയിണ കിടക്കുമ്പോള്‍ മാത്രം കഴുത്തിന് താങ്ങുനല്‍കുന്ന രീതിയില്‍ ഉപയോഗിക്കുക.ജോലിക്കിടയില്‍ കഴുത്തിനും തോളിനുമിടയില്‍ മൊബൈല്‍ ഫോണ്‍ വെച്ച് ദീര്‍ഘനേരം സംസാരിക്കുന്ന രീതിയും അടുത്തകാലത്തായി കണ്ടുവരുന്നുണ്ട്. ഇതും കഴുത്തുവേദനക്ക് കാരണമാവും