മാജിക് മഷ്‌റൂം....ലഹരിമരുന്നല്ല...!!!

മാജിക് മഷ്റൂം വിഷാദ രോഗ ചികില്‍സയ്ക്ക് ഫലപ്രദമെന്ന് പുതിയ പഠനം. കൂണ്‍ വര്‍ഗത്തില്‍പ്പെട്ട ഇവയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സൈലോസിബിന്‍ എന്ന രാസവസ്തുവാണ് ഇത്തരത്തില്‍ തലച്ചോറിനെ പുനഃക്രമീകരിച്ച് വിഷാദരോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതെന്നാണ് കണ്ടെത്തല്‍.മറ്റ് ചികിത്സകള്‍ പരാജയപ്പെട്ട വിഷാദരോഗത്തിന് അടിമയായ 19 പേരില്‍ നടത്തിയ പഠനത്തിലാണ് മാജിക് മഷ്റൂമിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞത്.വിഷാദത്തിന് കാരണമാകുന്ന തലച്ചോറിലെ നാഡീവ്യൂഹങ്ങളെ പുനഃക്രമീകരിക്കാന്‍ മാജിക് മഷ്‌റൂം ചികില്‍സയിലൂടെ സാധിച്ചതായും പഠനം വ്യക്തമാക്കുന്നു.