ചോറ് കഴിക്കാം...വേറെന്തെങ്കിലും കഴിച്ചാല്‍ മരണം..!!!

ചോറും പച്ചക്കറിയും ഒഴികെ മറ്റെന്ത് കഴിച്ചാലും ഈ യുവതി അപകടത്തിലാകും ജീവിതത്തിലുടനീളം ഒരെ ആഹാരരീതി തന്നെ പിന്തുടരേണ്ട അവസ്ഥയിലാണ് സോഫിയ വില്‌സ്.ചോറും പച്ചക്കറികളും മാത്രമാണ് ഈ 25കാരിക്ക് കഴിക്കാന്‍ സാധിക്കുക മറ്റെന്ത് കഴിച്ചാലും ജീവന്‍ അപകടത്തിലാകും മാസ് ആക്ടിവേഷന്‍ സിന്‍ഡ്രോം എന്ന അപൂര്‍വ്വരോഗത്തിനടിമയാണ് സോഫിയ.ഒന്നരലക്ഷം പേരില്‍ ഒറാള്ക്ക് മാത്രം കണ്ടുവരുന്ന രോഗമാണിത്.ഒട്ടുമിക്ക ആഹാര സാധനങ്ങളോടുമുള്ള അലര്‍ജിയാണ് ഈ രോഗം. മറ്റെന്ത്് ആഹാരം കഴിച്ചാലും ഉടന്‍ അലര്‍ജി പ്രശ്നങ്ങള്‍ സംഭവിക്കുകയും ചൊറിച്ചിലും അസ്വസ്ഥതകളും ആരംഭിക്കുകയും ചെയ്യും. ദേഹം തടിച്ചു വീര്‍ക്കുക, ചുണ്ടുകള്‍ ചുവന്നു വീര്‍ക്കുക, ദേഹമാസകലം ചൊറിയുക എന്നിവയാണ് ആദ്യ ലക്ഷണങ്ങള്‍. 2014വരെ ഏത് ആഹാരം വേണമെങ്രിലും കഴിക്കാവുന്ന തരത്തില്‍ ആരോഗ്യവതിയായിരുന്നു സോഫിയ സ്ഥിരമായ പ്രതിവിധികളില്ലാത്തതിനാല്‍ ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണ് പ്രധാനവഴി.ലണ്ടനില്‍ ഡിസൈനറായി ജജോലി നോക്കുകയാണ് സോഫിയ