ലോകത്തേറ്റവും ആരോഗ്യവാന്മാര്‍ ജപ്പാനില്‍...!!

വലിയ തോതിലുള്ള വിറ്റാമിന്‍ സമ്പുഷ്ടമായ ആഹാരങ്ങളാണ് ജപ്പാനിലുള്ളവര്‍ തെരഞ്ഞെടുക്കുന്നത് ലോകത്തിലേറ്റവും ആരോഗ്യവാന്മാരായ കുട്ടികള്‍ ജപ്പാനിലാണെന്ന വാദവുമായി റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ നടത്തിയ ഒരു പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ദി ലാന്‍സെറ്റില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ജപ്പാനിലെ ആഹാരശൈലിയാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ലോകത്തിലെ കണക്കുകള്‍ പ്രകാരം കുട്ടികളിലെ അമിതവണ്ണത്തിന്റെ തോത് ക്രമാതീതമായി ഉയരുമ്പോള്‍ ജപ്പാനില്‍ ഇത് മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്.