നല്ല കൊളസ്ട്രോൾ നല്ലതല്ല!

നല്ല കൊളസ്ട്രോൾ ഉപകാരിയാണെങ്കിലും അമിതമായാൽ മരണസാധ്യത കൂട്ടുമെന്നു കണ്ടെത്തല്‍. കൊളസ്ട്രോളിന്റെ അളവ് നോർമൽ ആയവരെ അപേക്ഷിച്ച് നല്ല കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ളവരിൽ മരണ നിരക്ക് കൂടുമെന്നാണ് പഠനത്തിൽ പറയുന്നത്. നല്ല കൊളസ്ട്രോൾ കൂടുതലുള്ള പുരുഷന്മാരിൽ കൊളസ്ട്രോള്‍ നില സാധാരണ ഉള്ളവരെ അപേക്ഷിച്ച് മരണനിരക്ക് 106 ശതമാനം കൂടുതലാണ്. ഇത് സ്ത്രീകളില്‍ 68 ശതമാനമാണ്.