ഈ മുളക് കഴിക്കരുത്...മുന്നറിയിപ്പ്...!!!

മുളക് കഴിച്ച് വിട്ട് മാറാത്ത തലവേദന;കഴിക്കരുതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് ലോകത്തിലേറ്റവും എരിവുള്ള മുളക് കഴിച്ച് തലവേദനയുമായി യുവാവ് ആശുപത്രിയില്‍.അമേരിക്കന്‍ സ്വദേശിയായ 34കാരനാണ് വിട്ടുമാറാത്ത തലവേദനയുമായി ചികിത്സ തേടിയത്.കൂടുതല്‍ മുളക് കഴിച്ച് വിജയിയാകുന്ന മത്സരത്തില്‍ പങ്കെടുത്തതാണ് യുവാവിനെ ഈ നിലയിലാക്കിയത്.ഛര്‍ദ്ദിയാണ് ആദ്യം പ്രകടമായ ലക്ഷണം.പിന്നീട് കഴുത്തിലും തലയ്ക്കും വേദന ഇതുമായി കുറച്ചുനാള്‍ നടന്ന ശേഷമാണ് യുവാവ് ഡോക്ടറുടെ സഹായം തേടിയത്.കാരൊലിന റീപ്പര്‍ എ്‌ന മുളകാണത്രെ ഇയാള്‍ അകത്താക്കിയത്.ലോകത്തിലേറ്റവും എരിവുള്ള മുളകാണിത്.യുവാവിന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. റിവേഴ്സിബിള്‍ സെറിബ്രല്‍ വാസോകോണ്‍സ്ട്രിക്ഷന്‍ സിന്‍ഡ്രോം എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ഡോക്ടര്‍ തലച്ചോറിലെ രക്തക്കുഴലുകളെ ഇത് സാരമായി ബാധിച്ചു. ഇങ്ങനെയൊരു അവസ്ഥ ഇതാദ്യമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തണ്ടര്‍ക്ലാപ് തലവേദന എന്ന് ഇതിനെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു. ഈ യുവാവിന് സംഭവിച്ചതുപോലെ ആര്‍ക്കുവേണമെങ്കിലും വരാമെന്നും ഈ മുളക് കഴിക്കരുതെന്നും ഡോക്ടര്‍ പറയുന്നു.